ബീജിയിങ്: കൊവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തില്‍ ചൈന ഈ മാസം 21 മുതല്‍ 30 വരെ നടത്താനിരുന്ന ബീജിയിങ് മോട്ടോര്‍ ഷോ മാറ്റിവെച്ചു. മോട്ടോര്‍ ഷോയുടെ പുതുക്കിയ തീയതിയും അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. സെപ്റ്റംബര്‍ 26 മുതല്‍ ഒക്റ്റോബര്‍ 5 വരെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഷോയുമായി ബന്ധപ്പെട്ട എല്ലാവരോടും ചര്‍ച്ച നടത്തിയതിന് ശേഷമാണ് ഓട്ടോ ഷോ മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചത് എന്നാണ് സംഘാടകര്‍ വ്യക്തമാക്കിയത്. 1990 മുതല്‍ ചൈന നടത്തി വരുന്ന മോട്ടോര്‍ ഷോ ആണിത്.
കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് ലോകത്തെ പ്രധാനപ്പെട്ട ഷോകളെല്ലാം തന്നെ മാറ്റിവെച്ചിരുന്നു. ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോ നേരത്തെ ഉപേക്ഷിച്ചിരുന്നു. ന്യൂയോര്‍ക്ക് ഓട്ടോ ഷോ ഓഗസ്റ്റ് മാസത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അമേരിക്കയിലെ പ്രശസ്തമായ ഡീട്രോ ഓട്ടോ ഷോയും ഉപേക്ഷിച്ചിരിക്കുകയാണ്. ജൂണ്‍ 9 മുതല്‍ 20 വരെയാണ് ഓട്ടോ ഷോ നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം അമേരിക്കയില്‍ വര്‍ധിച്ച് വരികയാണ്. ഈ സാഹചര്യത്തിലാണ് ഷോ മാറ്റിവെച്ചിരിക്കുന്നത്. നിലവില്‍ ഓട്ടോ ഷോ നടക്കേണ്ടിയിരുന്ന കണ്വെന്ഷന് സെന്റര്‍ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിന് വേണ്ടി താല്‍ക്കാലിക ആശുപത്രിയാക്കി മാറ്റിയിരിക്കുകയാണ്.
Discussion about this post