ന്യൂയോര്‍ക്ക്: കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിന്റെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഇന്ത്യ പിന്‍വലിച്ചതോടെ മോഡിയെ വാനോളം പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിന് അമേരിക്കയ്ക്ക് നല്‍കാമെന്ന് ഇന്ത്യ സമ്മതിച്ചതിനെ പിന്നാലെയാണ് പ്രധാനമന്ത്രിയെ പ്രശംസിച്ച് ട്രംപ് രംഗത്ത് എത്തിയത്. മോഡി മികച്ച ഒരു നേതാവും നല്ലൊരു വ്യക്തിയുമാണെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
കഴിഞ്ഞ ദിവസം കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിന്റെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഇന്ത്യ മാറ്റിയില്ലെങ്കില്‍ വലിയ തിരിച്ചടി ഉണ്ടാകുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.
ഇതിനു പിന്നാലെയാണ് ഇന്ത്യ മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിന്റെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് മാറ്റിയത്. അതേസമയം നിയന്ത്രിത മരുന്ന് പട്ടികയില്‍ പാരസെറ്റമോളും ഹൈഡ്രോക്സി ക്ളോറോക്വിന്‍ തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ഈ മരുന്നുകള്‍ ആവശ്യമുള്ള രാജ്യങ്ങള്‍ക്ക് നല്‍കുമെന്നും കൊവിഡ് 19 വൈറസിന്റെ കാലത്ത് മാനുഷിക പരിഗണന വെച്ചാണ് ഇത്തരത്തിലൊരു ഇളവ് നല്കാന് തീരുമാനിച്ചത് എന്നുമാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്.
Discussion about this post