ലണ്ടന്‍: കൊവിഡ് 19 വൈറസ് ബാധമൂലം ലണ്ടനില്‍ ഒരു മലയാളി കൂടി മരിച്ചു. ലണ്ടന്‍ റെഡ് ഹില്ലില്‍ താമസിക്കുന്ന കണ്ണൂര്‍ വെളിമാനം സ്വദേശി സിന്റോ ജോര്‍ജ് (36) ആണ് മരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരാഴ്ചയോളമായി ഇയാള്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ചാലക്കുടി സ്വദേശി നിമിയാണ് ഭാര്യ. മൂന്നു മക്കളാണ്. ലണ്ടനില്‍ നഴ്‌സായിരുന്നു മരിച്ച സിന്റോ.
ലണ്ടനില്‍ മകളെ കാണാനായി എത്തിയ കൊട്ടാരക്കര സ്വദേശിനി ഇന്ദിരാ ഭാരതിയാണ് ലണ്ടനില്‍ മരിച്ച മറ്റൊരു മലയാളി. ഇന്നലെ സെന്റ് ജോര്‍ജ് ആശുപത്രിയില്‍ വെച്ചായിരുന്നു ഇവരുടെ മരണം. മുട്ടറ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ റിട്ട.അധ്യാപികയാണ്. ഇതുവരെ യുകെയില്‍ വൈറസ് ബാധമൂലം മൂന്ന് മലയാളികളാണ് മരിച്ചത്.
ബ്രിട്ടനില്‍ ഇന്നലെ മാത്രം 621 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. അതേസമയം കൊവിഡ് 19 വൈറസ് ബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിക്കുകയാണ്. രോഗം സ്ഥിരീകരിച്ചിട്ട് പത്ത് ദിവസമായിട്ടും അസുഖം ഭേദമാകാത്തത് കൊണ്ടാണ് അദ്ദേഹത്തെ പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റിയത്.
അതേസമയം കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ബ്രിട്ടീഷ് ജനത വിജയിക്കുമെന്ന് എലിസബത്ത് രാജ്ഞി. വൈറസ് മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ വെല്ലുവിളിയായി ഏറ്റെടുത്ത് മുന്നേറാന്‍ രാജ്ഞി ജനങ്ങള്‍ക്ക് ആഹ്വാനം നല്‍കി. അറുപത്തിയെട്ട് വര്‍ഷത്തിനിടെ ഇത് അഞ്ചാം തവണയാണ് രാജ്ഞി ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്.
Discussion about this post