ഡബ്ലിന്‍: രാജ്യം കൊറോണ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ യുദ്ധകാലടിസ്ഥാനത്തില്‍ പരിശ്രമങ്ങള്‍ നടത്തുകയാണ്. ഈ സാഹചര്യത്തില്‍ തന്റെ രാജ്യത്തെ ജനങ്ങളുടെ ജീവന് സംരക്ഷിക്കാന്‍ ഡോക്ടറായും സേവനം അനുഷ്ഠിക്കുകയാണ് അദ്ദേഹം. കൊറോണയെ നേരിടുന്നതിനുള്ള ഐറിഷ് മെഡിക്കല്‍ സംഘത്തെ സഹായിക്കാന്‍ ആഴ്ചയിലൊരു ദിവസം അദ്ദേഹവും ഉണ്ടാകും.
ഡോ.വരദ്കര്‍ അദ്ദേഹത്തിന്റെ പരിധിയിലുള്ള മേഖലകളില്‍ ആഴ്ചയിലൊരു സെഷന് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുമെന്ന് അയര്‍ലന്‍ഡ് സര്‍ക്കാരും അറിയിച്ചു. ഡബ്ലിനിലെ ട്രിനിറ്റി സര്‍വകലാശാലയില്‍ നിന്ന് 2003-ല്‍ മെഡിക്കല്‍ ബിരുദം നേടിയ വ്യക്തിയാണ് ലിയോ വരദ്കര്‍. അദ്ദേഹത്തിന്റെ പിതാവ് ഡോക്ടറും അമ്മ നഴ്സുമാണ്. രണ്ട് സഹോദരിമാരും ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
അയര്‍ലന്‍ഡില്‍ കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മെഡിക്കല്‍ രംഗത്ത് യോഗ്യതയുള്ളവരും ഇപ്പോള്‍ പ്രവര്‍ത്തിക്കാത്തവരുമായ ആളുകളോട് തിരിച്ചെത്താന്‍ സര്‍ക്കാര്‍ കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. ഡോക്ടര്‍മാരും സന്നദ്ധപ്രവര്‍ത്തകരുമടക്കം ഇത്തരത്തില്‍ അറുപതിനായിരത്തോളം പേരാണ് സര്‍ക്കാര്‍ സംവിധാനം വഴി രജിസ്റ്റര്‍ ചെയ്തത്.
Discussion about this post