ന്യൂയോര്‍ക്ക്: കൊവിഡ് 19 വൈറസ് ബാധമൂലം ലോകത്താകമാനമായി മരിച്ചവരുടെ എണ്ണം 60000 കവിഞ്ഞു. ഇതുവരെ വന്ന റിപ്പോര്‍ട്ട് പ്രകാരം 69,456 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതുവരെ 12 ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ ഇന്നലെ മാത്രം 621 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഫ്രാന്‍സില്‍ 518 പേരും ഇറ്റലിയില്‍ 525 പേരുമാണ് ഇന്നലെ മരിച്ചത്.
അതേസമയംഅമേരിക്കയില് ദിനംപ്രതി മരണവും രോഗബാധിതരുടെ എണ്ണവും കൂടുകയാണ്. ഇതുവരെ ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് 19 വൈറസ് ബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിക്കുകയാണ്.
രോഗം സ്ഥിരീകരിച്ചിട്ട് പത്ത് ദിവസമായിട്ടും അസുഖം ഭേദമാകാത്തത് കൊണ്ടാണ് അദ്ദേഹത്തെ പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റിയത്. അതേസമയം കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ബ്രിട്ടീഷ് ജനത വിജയിക്കുമെന്ന് എലിസബത്ത് രാജ്ഞി. വൈറസ് മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ വെല്ലുവിളിയായി ഏറ്റെടുത്ത് മുന്നേറാന്‍ രാജ്ഞി ജനങ്ങള്‍ക്ക് ആഹ്വാനം നല്കി. അറുപത്തിയെട്ട് വര്‍ഷത്തിനിടെ ഇത് അഞ്ചാം തവണയാണ് രാജ്ഞി ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്.
Discussion about this post