ബാഗ്ദാദ്: ഇറാഖിലെ മനുഷ്യാവകാശ പ്രവര്‍ത്തകയും ഈ വര്‍ഷത്തെ നോബേല്‍ പുരസ്കാര ജേതാവുമായ നാദിയ മുറാദിന്റെ നൊബേല്‍ സമ്മാന തുക ലൈംഗിക അതിക്രമങ്ങള്‍ നേരിട്ടവര്‍ക്ക് നല്‍കും. ഈ പുരസ്കാരം യസീദിനും, ഇറാഖികള്‍ക്കും, കുര്‍ദ്സിനും വേണ്ടി സമര്‍പ്പിക്കുന്നു.’ തനിക്ക് പുരസ്കാരമായി ലഭിച്ച മുഴുവന്‍ തുകയും ലൈംഗികാതിക്രമങ്ങള്‍ നേരിട്ട സ്ത്രീകള്‍ക്ക് വേണ്ടി മാറ്റിവെക്കുന്നതായും പുരസ്കാരം സ്വീകരിച്ചുകൊണ്ട് അവര്‍ വ്യക്തമാക്കി.
‘തന്റെ അമ്മ ഐ എസിന്റെ കൈകളാലാണ് കൊല്ലപ്പെട്ടത്. കുട്ടികള്‍ക്കെതിരായ പീഡനങ്ങളെ ശക്തമായി ചെറുത്ത് നില്‍ക്കണമെന്നും അവര്‍ പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗത്തുനിന്നും ഇറാഖിലെ യസീദി വിഭാഗത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ നടത്തുന്ന അക്രമങ്ങള്‍ക്കെതിരേ ശക്തമായ വിമര്‍ശനമാണ് നാദിയ ഉന്നയിച്ചത്.
2014 എന്ന ശപിക്കപ്പെട്ട ദിവസം അവളുടെ സ്വപനങ്ങള്ക്ക്മേല് കരിനിഴല്‍ പടര്‍ത്തി. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ അവളുടെ ഗ്രാമം വളഞ്ഞു. സഹോദരങ്ങളെയും മാതാപിതാക്കളെയും കണ്‍മുമ്പിലിട്ട് കഴുത്തറുത്തു കൊന്നതിന് ശേക്ഷം ത്രീവ്രവാദികള്‍ നാദിയയെ ക്രൂരമായി ബലാത്സംഗം ചെയ്തു.
ഐസിന്റെ തടവറയില്‍ ലൈംഗിക അടിമയാക്കപ്പെട്ട നാദിയ കൊടിയ പീഡനങ്ങള്‍ക്ക് വിധേയയായി രിക്കല്‍ രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ പിടിക്കപ്പെട്ട അവളെ അവര്‍ ചാട്ടവാറിട്ടു അടിക്കുകയും സിഗരറ്റു കുറ്റികള്‍ കൊണ്ട് കുത്തുകയും ചെയ്തു .
പിന്നീട് 2017ല്‍ അത്ഭുതകരമായി രക്ഷപ്പെട്ട നാദിയ ജര്‍മനിയിലാണ് എത്തിച്ചേര്‍ന്നത്. പിന്നീടവര്‍ മനുക്ഷ്യകടത്തിനും, ക്രൂരതകള്‍ക്കും കൂട്ടകുരുതിയുട ഇരയാവര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി അവളുടെ ജീവിതം സമര്‍പ്പിച്ചു.ഇന്ന് ലോകം മുഴുവന്‍ ഐസിന്റെ പൈശാചിക കൃത്യങ്ങള്‍ ഒന്നിച്ചു എതിര്‍ക്കുമ്പോള്‍ ഈ 23കരിയെ സമാധനത്തിനുള്ള നോബല്‍ സമ്മാനം തേടിയെത്തിരിക്കുകയാണ്.
Discussion about this post