ഒട്ടുമിക്ക ലോകരാജ്യങ്ങളും കൊറോണ വൈറസിന്റെ പിടിയിലാണ്. നിയന്ത്രിക്കാനാവാതെ അതിരൂക്ഷമായാണ് കൊറോണ വ്യാപിച്ചുകൊണ്ടിരിക്കുന്നത്. വൈറസ് ബാധിച്ച് ഇതിനോടകം 65,000ത്തിലധികം പേരാണ് മരിച്ചത്. രോഗം ബാധിച്ചവരുടെ എണ്ണം 12 ലക്ഷം കടന്നു.
യുഎസില്‍ പടര്‍ന്നുപിടിച്ച കൊറോണയില്‍ ഇതുവരെ 1224 പേരാണ് മരിച്ചത്. രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നിട്ടുണ്ട്. രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് സ്‌പെയിനാണ്. ഇറ്റലിയിലും ജര്‍മനിയിലും ഫ്രാന്‍സിലുമെല്ലാം രോഗ ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്.
എന്നാല്‍ കൊറോണ വൈറസിന്റെ പൊടിപോലും എത്തിപ്പെടാത്ത നിരവധി രാജ്യങ്ങളുമുണ്ട്. തല്‍ക്കാലം അവിടെ കൊറോണ എത്തപ്പെടാനുള്ള സാധ്യതകളും കുറവാണ്. കാരണം കൊറോണ ഭീഷണിമൂലം അതിര്‍ത്തികളെല്ലാം അവര്‍ പൂര്‍ണ്ണമായും അടച്ചിട്ടിരിക്കുകയാണ്.
കൊറോണ ഭീഷണി ഒട്ടുമില്ലാത്ത തുര്‍ക്കിമിസ്ഥാനില്‍ കൊറോണ എന്ന വാക്കുപോലും സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. ഒരൊറ്റ കൊറോണ രോഗി പോലുമില്ലാത്ത 41 രാജ്യങ്ങളുടെ ലിസ്റ്റ് ഇതാ…
Discussion about this post