വാഷിങ്ടണ്‍: കൊറോണയില്‍ വിറങ്ങലിച്ച് ലോകം. ആദ്യ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്നേക്ക് 93ാം ദിവസമായപ്പോള്‍ മരണസംഖ്യ 53,030 കടന്നു. 181 രാജ്യങ്ങളിലയി 10,15,403 ആളുകള്‍ക്കാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 37,696 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
2,10,579 പേരാണ് രോഗമുക്തി നേടിയത്. ഇത് നേരിയ ആശ്വാസം പകരുന്നു. ഏറ്റവും കൂടുതല്‍ പേര്‍ ഇതുവരെ രോഗമുക്തി നേടിയത് ചൈനയിലാണ്-76,565. രോഗബാധിതരില്‍ 7.12 ലക്ഷം പേര്‍ ചെറിയ ലക്ഷണങ്ങള്‍ മാത്രമേ കാണിക്കുന്നുള്ളൂ.
ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത് ഇറ്റലിയാണ്. ഇവിടെ 13,915 പേരാണ് രോഗം ബാധിച്ച് മരിച്ചത്. സ്‌പെയിനില്‍ 10,348 പേര്‍, അമേരിക്കയില്‍ 6070പേര്‍ എന്നിങ്ങനെ പോകുന്നു വിവിധ രാജ്യങ്ങളിലെ മരണ നിരക്ക്. ഇന്നലെ മാത്രം 6000 ത്തിലധികം പേരാണ് രോഗം ബാധിച്ച് മരിച്ചത്.
യൂറോപ്പില്‍ മാത്രം അഞ്ച് ലക്ഷം പേര്‍ക്ക് രോഗം പിടിപെട്ടു. 29,277 പേര്‍ക്കാണ് 24 മണിക്കൂറില്‍ അമേരിക്കയില്‍ രോഗം ബാധിച്ചത്. ലോകത്ത് ശരാശരി 70,000 പേര്‍ക്ക് ദിവസേന രോഗം ബാധിക്കുന്നതായാണ് വിവരം. ചൈന, ഇറ്റലി, സ്‌പെയിന്‍, നെതര്‍ലന്‍ഡ്‌സ്, ജര്‍മ്മനി, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളില്‍ സ്ഥിരീകരിക്കുന്ന കേസുകളുടെ എണ്ണം ദിനം പ്രതി കുറയുകയാണ്.
അതേസമയം, യു.എസ്, ഫ്രാന്‍സ്, ഇറാന്‍, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ ദിവസേന രോഗബാധിതരുടെ എണ്ണം കൂടിക്കൂടി വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടേയും മരിച്ചവരുടേയും എണ്ണം;
അമേരിക്ക 2,44,678, മരണം-6070
ഇറ്റലി 1,15,242, മരണം- 13,915
സ്‌പെയിന്‍ 1,12,065 മരണം-10,348
ജര്‍മ്മനി 84,794 മരണം-1,107
ചൈന 82,433 മരണം-3.322
ഫ്രാന്‍സ് 59,929 മരണം-5398
ഇറാന്‍ 50,468 മരണം-3160
യുകെ 34,173 മരണം 2926
(ജോണ്‍ ഹോപ്കിന്‌സ് യൂണിവേഴ്‌സിറ്റിയുടെ കണക്കുകള്‍)
Discussion about this post