ന്യൂയോർക്ക്: ലോകത്തെ തന്നെ ഞെട്ടിച്ച് കോവിഡ് 19. ലോകമെമ്പാടും രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം അമ്പതിനായിരം കടന്നു. ഒടുവിലത്തെ റിപ്പോർട്ട് അനുസരിച്ച് മരണസംഖ്യ 51,299 ആയി. രോഗബാധിതരുടെ എണ്ണം 10 ലക്ഷത്തിലേക്ക് അടുക്കുകയാണ്. നിലവിൽ ഇതുവരെ 9.99 ലക്ഷം ആളുകൾക്ക് രോഗം ബാധിച്ചു. 2.8 ലക്ഷം ആളുകൾ രോഗത്തിൽ നിന്ന് മുക്തരായി. 64,106പേർക്കാണ് പുതിയതായി രോഗം ബാധിച്ചത്. ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 13,915 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 760 പേർ മരിച്ചു. സ്പെയിനിൽ 10,096 പേർ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 709 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 6120 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.
അതേസമയം, ഇന്ത്യയിൽ പുതിയ പത്ത് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ മരണ സംഖ്യ 68 ആയി ഉയർന്നു. പുതിയതായി 343 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. 2341 പേർക്കാണ് ഇന്ത്യയിൽ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
അമേരിക്കയിലും മരണങ്ങൾ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 501 ആളുകൾ മരിച്ചതോടെ മരണസംഖ്യ 5603 ആയി. 20,278 പേർക്ക് പുതിയതായി രോഗം ബാധിച്ചു. ചൈനയിൽ ആറ് പേർ മരിക്കുകയും 35 പേർക്ക് രോഗം ബാധിക്കുകയും ചെയ്തു. ഇറാനിൽ മരണ സംക്യ 3160 ആയി. ജർമ്മനിയിൽ മരണസംഖ്യ 1000 കടന്നു. ഫ്രാൻസിൽ 4032 പേർ മരിച്ചു. ബ്രിട്ടനിൽ 2921 പേർ മരിച്ചു. ബെൽജിയം, നെതർലൻഡ് എന്നിവിടങ്ങളിലും മരണസംഖ്യ 1000 കടന്നു. യൂറോപ്പിലെയും അമേരിക്കയിലെയും സ്ഥിതി സങ്കീർണമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ലോകത്താകമാനം 37,000 പേർ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലാണ്.
Discussion about this post