ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് ആറ് ആഴ്ച പ്രായമുള്ള കുഞ്ഞ് മരിച്ചു. ഇത്രയും പ്രായം കുറഞ്ഞു ഒരു കുട്ടി രോഗം ബാധിച്ച് മരിക്കുന്നത് ലോകത്തില്‍ തന്നെ ആദ്യത്തെ സംഭവമാണ്. ശാരീരിക അസ്വസ്ഥതകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് കഴിഞ്ഞ ദിവസമാണ് രോഗം സ്ഥിരീകരിച്ചത്.
കുട്ടിയുടെ മരണം ഹൃദയഭേദകമാണ്. കൊറോണ വൈറസ്ബാധയെത്തുടര്‍ന്ന് ഇത്രയും പ്രായം കുറഞ്ഞ കുട്ടി മരിക്കുന്ന ലോകത്തിലെ ആദ്യത്തെ സംഭവമാണിതെന്നാണ് ഞങ്ങള്‍ കരുതുന്നത്- ഗവര്‍ണര്‍ നെഡ് ലാമോണ്ട് ട്വീറ്റ് ചെയ്തു. കഴിഞ്ഞയാഴ്ച ഒന്‍പത് മാസം മാത്രം പ്രായമുള്ള കുട്ടിയും അമേരിക്കയില്‍ കൊറോണ ബാധിച്ച് മരണപ്പെട്ടിരുന്നു.
അതേസമയം രോഗബാധിതരുടെ എണ്ണവും വ്യാപനവും വര്‍ധിച്ചതോടെ വീടുകളില്‍ തന്നെ തുടരാനാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. അമേരിക്കയില്‍ ഇന്നലെമാത്രം 1046 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 5000 കടന്നു. യുഎസില്‍ കൊറോണ രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു.
It is with heartbreaking sadness today that we can confirm the first pediatric fatality in Connecticut linked to #COVID19. A 6-week-old newborn from the Hartford area was brought unresponsive to a hospital late last week and could not be revived. (1/3)
— Governor Ned Lamont (@GovNedLamont) April 1, 2020
Discussion about this post