ന്യൂയോര്‍ക്ക്: കൊവിഡ് 19 വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 47000 കവിഞ്ഞു. അമേരിക്കയില്‍ മാത്രം 4300 ലധികം പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ലോകത്താകമാനമായി 47,194 പേര്‍ വൈറസ് ബാധമൂലം മരിച്ചെന്നാണ് റിപ്പോര്‍ട്ട്. യുഎസില്‍ മാത്രം രണ്ട് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം യുകെയിലും സ്പെയിനിലും റെക്കോര്‍ഡ് മരണനിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുകെയില്‍ 563 പേരും സ്പെയിനില്‍ 864 പേരുമാണ് വൈറസ് ബാധമൂലം മരിച്ചത്. സ്പെയിനില്‍ വൈറസ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. യുകെയില്‍ വൈറസ് ബാധമൂലം ഇതുവരെ മരിച്ചത് 2352 പേരും സ്പെയിനില്‍ 9387 പേരുമാണ്.
ബ്രിട്ടനിലെ കഴിഞ്ഞ ദിവസത്തെ മരണനിരക്കില്‍ വൈറസ് ബാധമൂലം ചികിത്സയില്‍ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി അതിയായ ദുഃഖം രേഖപ്പെടുത്തി. ‘ഇതൊരു അതീവ ദുഃഖകരമായ ദിനമാണെന്നതില്‍ സംശയമില്ല. എന്നാല്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ക്കും സജ്ജീകരണങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെങ്കില്‍ ഞങ്ങള്‍ മുന്നോട്ട് പോകുമെന്ന് ഉറപ്പാണ്. എണ്ണം കുറയും’ എന്നാണ് ബോറിസ് ജോണ്‍സന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞത്. കഴിഞ്ഞ ഒരാഴ്ചയില്‍ ലോകത്താകമാനമായി നാല് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
.
Discussion about this post