ലണ്ടന്‍: യുകെയില്‍ കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന പതിമൂന്നുകാരന് മരണപ്പെട്ടു. വൈറസ് ബാധയേറ്റ് പ്രായംകുറഞ്ഞ ഒരു കുട്ടി മരിക്കുന്നത് ബ്രിട്ടനില്‍ ആദ്യത്തെ സംഭവം കൂടിയാണിത്. കൊറോണയുടെ ലക്ഷണങ്ങള്‍ കണ്ടാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശേഷം രോഗാവസ്ഥ മൂര്‍ച്ഛിക്കുകയും തിങ്കളാഴ്ച രാവിലെയോടെ മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
ലണ്ടനിലെ കിങ്സ് കോളേജ് ആശുപത്രിയില്‍ വെച്ചാണ് കുട്ടി മരണപ്പെട്ടത്. അതേസമയം ചൊവ്വാഴ്ച ബല്‍ജിയത്തില്‍ പന്ത്രണ്ട് വയസുകാരി കൊറോണ രോഗം വന്ന് മരണപ്പെട്ടിരുന്നു. കൊറോണയാല്‍ യൂറോപ്പില്‍ മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണിത്. ബ്രിട്ടനില്‍ ചൊവ്വാഴ്ച കൊറോണ ബാധിച്ച് 381 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 1789 ആയി. വൈറസ് ബാധയില്‍ നിന്ന് പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങള്‍.
Discussion about this post