ജോഹന്നാസ്ബര്‍ഗ്: കൊവിഡ് 19 വൈറസ് ബാധമൂലം ഇന്ത്യന്‍ വംശജയായ ലോക പ്രശസ്ത വൈറോളജിസ്റ്റ് ഗീത റാംജി(50) മരിച്ചു. ദക്ഷിണാഫ്രിക്കയില്‍ വെച്ചായിരുന്നു അന്ത്യം. ഒരാഴ്ച മുമ്പാണ് ഇവര്‍ ലണ്ടനില്‍ നിന്ന് ദക്ഷിണാഫ്രിക്കയില്‍ മടങ്ങി എത്തിയത്. സ്റ്റെല്ലാര്‍ വാക്സിന് ശാസ്ത്രജ്ഞയും എച്ച്ഐവി പ്രതിരോധ ഗവേഷക മേധാവിയുമാണ് മരിച്ച ഗീതാ റാംജി.
അതേസമയം ഇവര്‍ക്ക് വൈറസ് ബാധയുടെ യാതൊരു ലക്ഷണങ്ങളും ഇല്ലായിരുന്നു എന്നാണ് പറയുന്നത്. ഇതുവരെ അഞ്ച് പേരാണ് വൈറസ് ബാധമൂലം ദക്ഷിണാഫ്രിക്കയില്‍ മരിച്ചത്. 1350 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
പുതിയ എച്ച്ഐവി പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് 2018-ല്‍ യൂറോപ്യന്‍ ഡെവലപ്മെന്റ് ക്ലിനിക്കല്‍ ട്രയല്‍സ് പാര്ട്ണര്ഷിപ്പുകള് ലിസ്ബണിലെ മികച്ച വനിതാ ശാസ്ത്രജ്ഞയ്ക്കുള്ള അവാര്‍ഡ് ഗീതാ റാംജിക്ക് ലഭിച്ചിരുന്നു. ഇന്ത്യന്‍ വംശജന് കൂടിയായ ഫാര്‍മസിസ്റ്റ് പ്രവീണ്‍ റാംജിയാണ് ഭര്‍ത്താവ്.
Discussion about this post