വാഷിംഗ്ടണ്‍: കൊവിഡ് 19 വൈറസ് ബാധമൂലം ലോകത്ത് മരിച്ചവരുടെ എണ്ണം 42000 കവിഞ്ഞു. ഇതുവരെ 8.57 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അമേരിക്കയില്‍ വൈറസ് ബാധമൂലം ഇന്നലെ മാത്രം മരിച്ചത് 726 പേരാണ്. മരണനിരക്കില്‍ ചൈനയെ മറികടന്നിരിക്കുകയാണ് അമേരിക്ക. വൈറസ് ബാധമൂലം ഇതുവരെ 3,867 പേരാണ് അമേരിക്കയില്‍ മരിച്ചത്.
അതേസമയം അമേരിക്കയില്‍ വൈറസ് ബാധമൂലം ഒരു ലക്ഷം മുതല്‍ 2,40000 പേര്‍ മരിക്കാമെന്നാണ് വൈറ്റ്ഹൗസ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. അടുത്ത രണ്ടാഴ്ച്ച ഏറ്റവും മോശപ്പെട്ട അവസ്ഥയായിരിക്കുമെന്നാണ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞത്. വരാനിരിക്കുന്ന കഠിന ദിവസങ്ങളെ നേരിടാന്‍ അമേരിക്കന്‍ ജനത സജ്ജമാകണമെന്നും അദ്ദേഹം പറഞ്ഞു.
ഇറ്റലിയില്‍ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 12,428 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 837 പേരാണ് മരിച്ചത്. സ്പെയിനില്‍ ഇതുവരെ 8464 പേരാണ് മരിച്ചത്. 24 മണിക്കൂറില്‍ 748 പേരാണ് സ്പെയിനില്‍ വൈറസ് ബാധമൂലം മരിച്ചത്.