ന്യൂയോര്‍ക്ക്: കൊവിഡ് 19 വൈറസ് ബാധമൂലം അമേരിക്കയില്‍ പത്തനംതിട്ട സ്വദേശി മരിച്ചു. പത്തനംതിട്ട സ്വദേശിയായ തോമസ് ഡേവിഡ് ആണ് മരിച്ചത്. ന്യൂയോര്‍ക്ക് സബ്വേ ജീവനക്കാരനായിരുന്നു ഇയാള്‍. വൈറസ് ബാധമൂലം കുറച്ചുസദിവസങ്ങളായി ഇയാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
അതേസമയം അമേരിക്കയില്‍ വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. ഇതുവരെ 3800 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണത്തില്‍ അമേരിക്ക ചൈനയെ പിന്നിട്ടു.
അമേരിക്കയില്‍ അടുത്ത രണ്ടാഴ്ച്ച ഏറ്റവും മോശപ്പെട്ട അവസ്ഥയായിരിക്കുമെന്നാണ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞത്. വൈറസ് ബാധമൂലം അമേരിക്കയില്‍ കുറഞ്ഞത് ഒരുലക്ഷം പേരെങ്കിലും മരിക്കുമെന്നാണ് റിപ്പോര്‍ട്ട്. യുഎസില്‍ വൈറസ് ബാധമൂലം 2,40,000 പേര് മരിക്കാന്‍ സാധ്യതയുണ്ടെന്നാണ് വൈറ്റ് ഹൈസ് വൃത്തങ്ങള്‍ പറയുന്നത്.
Discussion about this post