കാന്‍ബറ: പൈലറ്റ് ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് വിമാനം ലക്ഷ്യസ്ഥാനത്ത് ഇറങ്ങാതെ 50 കിലോമീറ്റര്‍ അധിക ദൂരം സഞ്ചരിച്ചു. ഓസ്ട്രേലിയയില്‍ ഈ മാസം 9 നാണ് സംഭവം. ഒരു പൈലറ്റ് മാത്രമുള്ള ചെറുവിമാനത്തിനാണ് വഴി തെറ്റിയത്.
ഡെവണ്‍ പോര്‍ട്ടില്‍ നിന്നും ടാസ്മാനിയ കിംഗ് ഐലന്റിലേക്ക് പറന്ന പെപ്പര്‍ പിഎ- 31 വിമാനമാണ് പൈലറ്റിന്റെ അശ്രദ്ധ മൂലം വഴിതെറ്റി പറന്നത്. വിമാനത്തില്‍ യാത്രക്കാരനായി പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നെതെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവം വലിയ പിഴവാണെന്നും ഇതിനെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും ഓസ്ട്രേലിയന്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി ബ്യൂറോ അറിയിച്ചു.
എന്നാല്‍ പൈലറ്റ് എങ്ങിനെയാണ് ഉണര്‍ന്നതെന്നും വിമാനത്തെ എങ്ങിനെ നിയന്ത്രിച്ചുവെന്നും വെളിപ്പെടുത്തിട്ടില്ല.
Discussion about this post