ഹെസ്സെ: ജര്‍മ്മനിയിലെ ഹെസ്സെ സംസ്ഥാനത്തിന്റെ ധനകാര്യമന്ത്രി തോമസ് ഷെഫറിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊറോണയെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കുമോ എന്ന ആശങ്കയാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടുകള്‍.
ശനിയാഴ്ച റെയില്‍വേ ട്രാക്കിന് സമീപമാണ് 54 കാരനായ ഷഫറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ പത്തു കൊല്ലമായി ഹെസ്സയുടെ ധനമന്ത്രിയായിരുന്നു ഷെഫര്‍. ജര്‍മന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കലിന്റെ സിഡിയു പാര്‍ട്ടിക്കാരനാണ് ഷേഫര്‍.
വാര്‍ത്ത കേട്ടതിന്റെ ഞെട്ടലിലാണെന്നും ഇപ്പോഴും വിശ്വസിക്കാന്‍ സാധിച്ചിട്ടില്ലെന്നും സംസ്ഥാന മുഖ്യമന്ത്രി വോള്‍ക്കര്‍ ബോഫയര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. കൊവിഡ് 19 ബാധയെ തുടര്‍ന്ന് ലോകത്തെ സാമ്പത്തിക മേഖലകളില്‍ സംഭവിക്കാനിടയുള്ള പ്രതിസന്ധികളെ ഓര്‍ത്ത് ഇദ്ദേഹം വളരെയധികം ആശങ്ക പങ്കുവച്ചിരുന്നതായി ഹെസ്സെ മുഖ്യമന്ത്രി വ്യക്തമാക്കി.
ജര്‍മ്മനിയുടെ സാമ്പത്തിക തലസ്ഥാനമായ ഫ്രാങ്ക്ഫര്‍ട്ടിലെ ഹെസ്സെയിലാണ് രാജ്യത്തെ പ്രമുഖ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന സ്ഥാപനങ്ങളായ ഡോയിഷ് ബാങ്ക്, കൊമേഴ്സ് ബാങ്ക്, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് എന്നിവ സ്ഥിതി ചെയ്യുന്നത്.
Discussion about this post