റോം: ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി കൊവിഡ് 19. വൈറസ് ബാധയെ തുടര്‍ന്ന് ഇറ്റലിയിലും സ്‌പെയിനിലും കൂട്ടമരണങ്ങള്‍ തുടരുകയാണ്. ഇറ്റലിയില്‍ മരണസംഖ്യ പതിനായിരം കവിഞ്ഞു. സ്പെയിനില്‍ 5800 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.
അതേസമയം ലോകത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ആറര ലക്ഷത്തോട് അടുക്കുന്നു. നൂറ്റി തൊണ്ണൂറിലേറെ രാജ്യങ്ങളിലായി മുപ്പതിനായിരത്തിലേറെ പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. യൂറോപ്പില്‍ 20,000 ലേറെ പേരുടെ ജീവനാണ് കൊവിഡ് എടുത്തത്. ബ്രിട്ടനില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് പിന്നാലെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്കിനും വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതുവരെ 1019 പേരാണ് ബ്രിട്ടണില്‍ വൈറസ് ബാധമൂലം മരിച്ചത്.
അമേരിക്കയില്‍ ഒരു ലക്ഷത്തിലേറെ പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ 1700ത്തിലധികം പേരാണ് വൈറസ് ബാധമൂലം അമേരിക്കയില്‍ മരിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അടിയന്തിര സാമ്പത്തിക പാക്കേജിന് ജനപ്രതിനിധി സഭ അംഗീകാരം നല്‍കിയിരിക്കുകയാണ്.
Discussion about this post