ലണ്ടന്‍: ലോകരാജ്യങ്ങളെയെല്ലാം കീഴടക്കി പടര്‍ന്നുപിടിച്ച് ജീവന്‍ കവരുന്ന കൊറോണ വൈറസിനെ ഇപ്പോള്‍ തടഞ്ഞില്ലെങ്കില്‍ ഇത് ഭാവിയില്‍ കോടിക്കണക്കിന് മനുഷ്യരുടെ ജീവനെടുക്കുമെന്ന് മുന്നറിയിപ്പ്. ഇംപീരിയല്‍ കോളജ് ലണ്ടനിലെ ഗവേഷകരാണ് പഠനത്തിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
നിലവില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ ഫലപ്രദമായി തടയണമെന്നും ഇല്ലെങ്കില്‍ നാല് കോടിയോളം മനുഷ്യല്‍ രോഗം ബാധിച്ച് മരിക്കാന്‍ സാധ്യതയുണ്ടെന്നും ഗവേഷകര്‍ വ്യക്തമാക്കി. കൊറോണ വ്യാപനം തടയുന്നതിനായി രാജ്യങ്ങള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുവഴി കുറഞ്ഞത് 3.80 കോടി പേരുടെ ജീവനെങ്കിലും രക്ഷപ്പെടുത്താനാകുമെന്നും പഠനത്തിലുണ്ട്.
കൂടുതല്‍ പേരില്‍ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങള്‍ കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 25 മുതല്‍ 21 ദിവസത്തേക്കാണ് ഇന്ത്യയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 19 ആയി