ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. പരിശോധന ഫലം പോസിറ്റീവായ റിപ്പോര്‍ട്ട് പുറത്തുവന്നു. കൊവിഡ് ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ബോറിസ് ജോണ്സണ് സ്വയം ഐസൊലേഷനിലായിരുന്നു. അതെസമയം കൊവിഡ് 19 സ്ഥിരീകരിച്ചെങ്കിലും അദ്ദേഹം തന്നെയാകും പ്രധാനമന്ത്രിയുടെ ചുമതലകള്‍ നിര്‍ഹിക്കുക.
നേരത്തെ ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്കും കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. അതിനിടെ ലോകത്ത് ആകെ കൊവിഡ് മരണം 24,871 ആയി ഉയര്‍ന്നു. അഞ്ചര ലക്ഷം ആളുകളിലാണ് ലോകത്ത് കൊവിഡ് ബാധിച്ചത്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേരില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 85000 പേരിലാണ് അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.
Discussion about this post