ന്യൂയോര്‍ക്ക്: ലോകരാജ്യങ്ങളൊക്കെ ഇപ്പോള്‍ കൊവിഡ് 19 വൈറസ് ഭീതിയിലാണ്. വൈറസ് ബാധമൂലം ഇതുവരെ 24000ത്തിലധികം പേരാണ് മരിച്ചത്. ലോകത്താകമാനമായി അഞ്ച് ലക്ഷത്തോളം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് ബാധിതരുടെ എണ്ണം നാല് ലക്ഷത്തില്‍നിന്ന് അഞ്ചിലേക്കെത്തിയത് വെറും രണ്ട് ദിവസം കൊണ്ടാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ഇന്നലെ അര്‍ധരാത്രി 11.45-ഓടെ ലോകത്തൊട്ടാകെ വൈറസ്ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം (510,108) കടന്നു. ഇന്ന് രാവിലെ 8.40 ആയപ്പോഴേക്കും ഇത് 531860 പേരിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഈ സമയം വരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം 24057 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. അമേരിക്കയിലെ ജോണ്‍ ഹോപ്കിന്‌സ് സര്‍വകലാശാലയാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇവരുടെ കണക്ക് പ്രകാരം വൈറസ് ബാധിതരുടെ എണ്ണം നാല് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷത്തിലേക്കെത്തിയത് വെറും രണ്ടു ദിവസത്തിനുള്ളിലാണ്. വൈറസിന്റെ ഈ വ്യാപനം ലോകരാജ്യങ്ങളിലെ ആരോഗ്യ വിദഗ്ദ്ധരെ ഒന്നടങ്കം ഞെട്ടിപ്പിപ്പിക്കുന്നതാണ്.
2019 ഡിസംബര്‍ 31-ന് ആദ്യ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ആദ്യത്തെ ഒരു ലക്ഷംപേരിലേക്കെത്താന്‍ 67 ദിവസമാണ് എടുത്തത്. പിന്നീട് അടുത്ത ഒരു ലക്ഷം പേരിലേക്ക് രോഗമെത്തിയത് 11 ദിവസം കൊണ്ടാണ്. നാല് ദിവസംത്തിനുള്ളില്‍ വൈറസ് ബാധിതരുടെ എണ്ണം രണ്ടില്‍ നിന്ന് മൂന്ന് ലക്ഷത്തിലേക്കെത്തി. മൂന്ന് ലക്ഷത്തില്‍ നിന്ന് നാല് ലക്ഷത്തിലേക്കെത്തിയത് വെറും മൂന്ന് ദിവസംക്കൊണ്ടാണ്. പുതിയ കണക്ക് പ്രകാരം നാലില്‍ നിന്ന് അഞ്ച് ലക്ഷത്തിലെത്തിയത് വെറും രണ്ട് ദിവസം കൊണ്ടാണ്.
അതേസമയം അമേരിക്കയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. വൈറസ് ബാധിതരുടെ എണ്ണത്തില്‍ ചൈനയേയും ഇറ്റലിയേയും മറികടന്നിരിക്കുകയാണ് അമേരിക്ക. ഇന്നലെ മാത്രം 16,000 ത്തിലധികം പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. നിലവിലെ കണക്ക് പ്രകാരം 81,378 പേര്‍ക്കാണ് അമേരിക്കയില്‍ വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയിലും ഇറ്റലിയിലും രോഗികളുടെ എണ്ണം യഥാക്രമം 81,285, 80,539 എന്നിങ്ങനെയാണ്.
Discussion about this post