റോം: ഇറ്റലിയില്‍ കൊവിഡ് 19 വൈറസ് ബാധമൂലം ഇന്നലെ മാത്രം മരിച്ചത് 683 പേരാണ്. ഇതോടെ മരണസംഖ്യ 7503 ആയി. 5,210 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ചൈനയ്ക്ക് ശേഷം വൈറസ് ബാധ സാരമായി ബാധിച്ചത് ഇറ്റലിയെയാണ്.
അതേസമയം സ്പെനിലും വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചു. ഇന്നലെ മാത്രം 7,457 പേര്‍ക്കാണ് വൈറസ് വൈറസ് വ്യാപനം തുടരുകയാണ്. അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച രാജ്യങ്ങള്‍ വൈറസിനെ കണ്ടെത്താനും പ്രതിരോധിക്കാനും ഈ സമയം ഉപയോഗിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ അഭിപ്രായപ്പെട്ടത്.
ലോകത്ത് വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 21,000 കടന്നു. നാല് ലക്ഷത്തി അറുപത്തിയെണ്ണായിരത്തിലേറെ പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ കഴിഞ്ഞ ദിവസം 150 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.
Discussion about this post