കൊറോണയെ മറികടക്കാൻ ലോകത്തിന് നേതൃത്വം നൽകാൻ ഇന്ത്യയ്ക്കാവും; വസൂരിയേയും പോളിയോയും ഇന്ത്യ നേരിട്ടത് ചൂണ്ടിക്കാണിച്ച് ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ വൈറസിനെ മറികടക്കുന്ന വിഷയത്തിൽ ലോകത്തിന് തന്നെ നേതൃത്വം നൽകാൻ ഇന്ത്യയ്ക്ക് കരുത്തുണ്ടെന്ന് ലോകാരോഗ്യ സംഘടന എക്‌സിക്യൂട്ടീവ് ഡയറക്ടർ മിഖായേൽ ജെ റയാൻ. വസൂരി, പോളിയോ എന്നീ രണ്ട് മഹാവ്യാധികളെ ഫലപ്രദമായി നേരിട്ട ഇന്ത്യക്ക് കൊറോണവൈറസിനെയും ഫലപ്രദമായി നേരിടാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയേറെ ജനസാന്ദ്രതയുള്ള രാജ്യമാണ്. അതുകൊണ്ടുതന്നെ രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ലാബുകൾ വേണം. ജനസാന്ദ്രത കൂടുതലുള്ള പ്രദേശത്ത് വൈറസ് പടർന്ന് പിടിക്കാനുള്ള സാധ്യതയുണ്ട്. മുമ്പ് പോളിയോ, വസൂരി എന്നീ മഹാമാരികളെ ഇന്ത്യ ഫലപ്രദമായി നേരിട്ട് ഇല്ലാതാക്കിയിട്ടുണ്ട്. ഈ രണ്ട് മഹാമാരികളെ തുടച്ചുനീക്കാൻ ലോകത്തിന് തന്നെ നേതൃത്വം നൽകിയത് ഇന്ത്യയാണ്. കൊവിഡ് 19നെയും തുടച്ചുനീക്കാനുള്ള കഴിവും അതുകൊണ്ടുതന്നെ ഇന്ത്യയ്ക്കുണ്ട്. ഒരു പ്രശ്‌നത്തിനും നമുക്ക് മുന്നിൽ ലളിതമായ ഉത്തരങ്ങളില്ല. ഇന്ത്യയെപ്പോലൊരു രാജ്യം മുമ്പ് മഹാമാരികളെ നേരിട്ടുവെന്നത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version