വാഷിംഗ്ടണ്‍: അമേരിക്കന്‍ നാടക നടനും പ്രശസ്ത ഗായകനുമായ ആരോണ്‍ ട്വെയ്റ്റിന് കൊവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് 12ന് ബ്രോഡ്വേ തീയ്യേറ്ററില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഷോകള്‍ നിര്‍ത്തലാക്കിയതിനു പിന്നാലെ താന്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നുവെന്നും തനിക്ക് കണ്ടെത്തിയ ലക്ഷണങ്ങള്‍ ഗുരുതരമല്ലെന്നും താരം പറയുന്നത്. എന്നാല്‍, തനിക്ക് സ്വാദും ഗന്ധവും തിരിച്ചറിയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ടെസ്റ്റ് ചെയ്തതെന്നും പോസിറ്റീവ് ഫലമാണ് ലഭിച്ചതെന്നും താരം കുറിച്ചു. കൊറോണയുടെ ലക്ഷണങ്ങളില്ലെങ്കിലും സംശയം തോന്നിയാല്‍ പോലും വീടിനു പുറത്തിറങ്ങരുതെന്നും മറ്റുള്ളവരുമായി അകലം പാലിച്ചു കഴിയാനും അദ്ദേഹം നിര്‍ദേശം മുന്പോട്ട് വെയ്ക്കുന്നുണ്ട്.
Discussion about this post