റോം: ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി കൊവിഡ് 19 വൈറസ്. ഇതുവരെ 16000 ത്തിലധികം ആളുകളാണ് വൈറസ് ബാധമൂലം മരിച്ചത്. ഇറ്റലിയില്‍ കഴിഞ്ഞ ദിവസം മാത്രം മരിച്ചത് 601 പേരാണ്. ഇതോടെ ഇറ്റലിയിലെ മരണസംഖ്യ 6077 ആയി ഉയര്‍ന്നു. ചൈനയ്ക്ക് ശേഷം വൈറസ് ബാധ സാരമായി ബാധിച്ചത് ഇറ്റലിയെയാണ്.
അതേസമയം സ്പെയിനിലും മരണസംഖ്യ കൂടിയിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 539 പേരാണ് ഇവിടെ മരിച്ചത്. ഇതോടെ മരണസംഖ്യ 2311 ആയി ഉയര്‍ന്നു. നിലവില്‍ 195 രാജ്യങ്ങളിലായി 378751 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇപ്പോഴിതാ വൈറസിന്റെ വ്യാപനത്തിന്റെ വേഗം വര്‍ധിക്കുന്നതായി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. തുടക്കത്തിലുള്ളതിനേക്കാള്‍ അതിവേഗമാണ് ഇപ്പോള്‍ വൈറസ് കൂടുതല്‍ ആളുകളിലേക്ക് പകരുന്നതെന്ന് എന്നാണ് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം ഗബ്രെയെസസ് പറഞ്ഞത്. ആദ്യ കേസില്‍ നിന്ന് ഒരുലക്ഷമാവാന്‍ 67 ദിവസമാണ് എടുത്തത്. എന്നാല്‍ രണ്ട് ലക്ഷമാകാന്‍ 11 ദിവസവും മൂന്ന് ലക്ഷമാകാന്‍ വെറും നാല് ദിവസവുമാണ് എടുത്തത് എന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടിയത്.
Discussion about this post