ന്യൂയോര്‍ക്ക്; മീ ടൂ ആരോപണത്തെ തുടര്‍ന്ന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയപുന്ന ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയിന്സ്റ്റൈയിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ലൈംഗികാതിക്രമക്കേസില്‍ 23 വര്‍ഷത്തെ തടവുശിക്ഷയാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇപ്പോള്‍ ന്യൂയോര്‍ക്കിലെ ജയിലിലാണ് വെയ്ന്സ്റ്റെയിന് കഴിയുന്നത്. മാര്‍ച്ച് 11നാണ് വെയ്ന്സ്റ്റെയ്ന് അറസ്റ്റിലായത്.
ആദ്യ റിപ്പോര്‍ട്ട് ഞായറാഴ്ച വൈകിട്ടോടെയാണ് പുറത്തു വന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതു സംബന്ധിച്ച് വെയ്ന്‍സ്റ്റെയിന്റെ അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല. ന്യൂയോര്‍ക്കിലെ വെന്റെ കറക്ഷണല്‍ ഫെസിലിറ്റിയില്‍ ഇപ്പോള്‍ ഐസൊലേഷനില്‍ കഴിയുകയാണ്. ജയിലിലെ മറ്റ് രണ്ടു പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
നടിമാരായ ലൂസിയ ഇവാന്‍സ്, സല്‍മ ഹയെക്ക് എന്നിവരടക്കം 12ല്‍ അധികം സ്ത്രീകളാണ് വെയ്ന്സ്റ്റെന് ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് മീ ടു ആരോപണങ്ങളില്‍ നിന്ന് വെളിപ്പെട്ടത്. തുടര്‍ന്നാണ് ശിക്ഷാ നടപടി കൈകൊണ്ടത്.
Discussion about this post