റോം: ലോക രാജ്യങ്ങള്‍ കൊവിഡ് 19 വൈറസ് ഭീതിയിലാണിപ്പോള്‍. ഇതുവരെ 13,054 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ലോകത്താകമാനമായി 3,07,720 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ മാത്രം വൈറസ് ബാധമൂലം മരിച്ചത് 4,825 പേരാണ്. അതേസമയം ലോകത്താകമാനമായി 95,797 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടത് നേരിയ ഒരു ആശ്വാസം നല്‍കുന്നുണ്ട്.
വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ബ്രിട്ടണില്‍ എല്ലാ സ്ഥാപനങ്ങളും അടച്ചിരിക്കുകയാണ്. ഇതുവരെ അടക്കാതിരുന്ന തീയ്യേറ്ററുകള്‍, ബാറുകള്‍, പബ്ബുകള്‍, റസ്റ്റോറന്റുകള്‍, ജിംനേഷ്യം, തുടങ്ങിയ വിനോദ കേന്ദ്രങ്ങള്‍ എല്ലാം തന്നെ അടയ്ക്കാന്‍ ഉത്തരവായി. വൈറസ് ബാധമൂലം ബ്രിട്ടണില്‍ ഇരുന്നൂറ് പേരാണ് മരിച്ചത്.
അമേരിക്കയില്‍ 7,396 പേര്‍ക്കാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏഴ് കോടി ജനങ്ങളാണ് വൈറസ് ബാധമൂലം പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ കഴിയുന്നത്. കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക്, കണക്ടിക്കട്ട് എന്നീ സംസ്ഥാനങ്ങളില്‍ എല്ലാം ‘സ്റ്റേ അറ്റ് ഹോം’ ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഇന്ത്യയില്‍ 83 പേര്‍ക്കാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്.