കൊറോണയ്ക്ക് എതിരായ പോരാട്ടമാണ് വലുത്; രാഷ്ട്രീയ വൈരം മറന്ന് പ്രതിപക്ഷ എംപിയെ ആരോഗ്യമന്ത്രിയായി നിയമിച്ച് ഡച്ച് പ്രധാനമന്ത്രി

ഹേഗ്: കൊറോണയ്ക്ക് എതിരായ പോരാട്ടങ്ങൾക്കായി രാഷ്ട്രീയ വൈരങ്ങൾ പോലും മാറ്റിവെച്ച് ഒറ്റക്കെട്ടായി നിൽക്കുകയാണ് ലോകം. നെതർലാൻഡ് പ്രധാനമന്ത്രി മാർക്ക് റുട്ടെ ഇതിനിടെ പ്രതിപക്ഷത്തെ എംപിയെ ആരോഗ്യമന്ത്രിയായി നിയമിച്ചാണ് പുതിയ മാതൃക സൃഷ്ടിച്ചിരിക്കുന്നത്. നെതർലാൻഡിൽ നാലായിരത്തോളം പേർക്ക് കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 150 ഓളം പേർ മരിച്ചതായാണ് റിപ്പോർട്ട്.

ലേബർ പാർട്ടി മുൻ ആരോഗ്യ സെക്രട്ടറിയായിരുന്ന മാർട്ടിൻ വാൻ റിജിനെ മൂന്ന് മാസത്തേക്ക് മെഡിക്കൽ കെയർ മന്ത്രിയായിട്ടാണ് നിയമിച്ചിരിക്കുന്നത്. ആരോഗ്യ സംരക്ഷണ രംഗത്ത് മാർട്ടിൻ വാൻ റിജിന് വർഷങ്ങളുടെ അനുഭവ സമ്പത്തുണ്ടെന്നതിനാലാണ് ഈ തീരുമാനമെന്ന് ഡച്ച് പ്രധാനമന്ത്രി മാർക് റുട്ടെ പറഞ്ഞു.

മാർട്ടിൻ വാനെ ആരോഗ്യ മന്ത്രിയാക്കിയതിൽ പ്രധാനമന്ത്രി മാർക് റുട്ടെയെ ഡച്ച് രാഷ്ട്രീയത്തിലെ പ്രമുഖർ പ്രശംസിച്ചു.

Exit mobile version