ന്യൂയോര്‍ക്ക്: കൊവിഡ് 19 വൈറസ് മൂലം ദശലക്ഷക്കണക്കിനാളുകള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. വൈറസിനെ കാട്ടുതീപോലെ പടരാന്‍ വിട്ടാല്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും, സാമ്പത്തികശേഷി കുറഞ്ഞ രാജ്യങ്ങളെയായിരിക്കും മഹാമാരി ഏറെ ബാധിക്കുകയെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
ലോകത്ത് 182 രാജ്യങ്ങളിലാണ് കൊവിഡ് 19 വൈറസ് ബാധ ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. 2,76,123 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 11,404 പേര്‍ മരിച്ചു. ഇറ്റലിയിയെയാണ് കൊവിഡ് 19 ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഇറ്റലിയില്‍ 4,032 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
ചൈനയില്‍ 322548 പേരാണ് മരിച്ചത്. ഇറാനില്‍ 1,433 പേരും സ്‌പെയിനില്‍ 1,093 പേരും മരിച്ചു. മരണസംഖ്യ ഉയര്‍ന്നതോടെ ലോകരാജ്യങ്ങള്‍ എല്ലാം കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Discussion about this post