ടൊറന്റോ: പഞ്ചാബി യുവാവ് കാനഡയിലെ ടൊറന്റോയില്‍ തൂങ്ങി മരിച്ച നിലയില്‍. വിശാല്‍ ശര്‍മയെയാണ് താമസസ്ഥലത്തിന് പുറത്തെ മരത്തില്‍ തൂങ്ങി നില്‍ക്കുന്നത് ഞായറാഴ്ച രാത്രി കണ്ടത്.
എന്നാല്‍ മരിക്കുന്നതിന് ഏതാനും സമയം മുമ്പ് തങ്ങളോട് സന്തോഷത്തോടെ ഏറെ നേരം ഫോണില്‍ സംസാരിച്ച മകന്‍ എന്തിന് മരിക്കണം എന്ന ചോദ്യമാണ് പഞ്ചാബിലെ നബയിലുള്ള മാതാപിതാക്കള്‍. എന്നാല്‍ വീട്ടുകാര്‍ തറപ്പിച്ച് പറയുന്നു ഇത് കൊലപാതകമാണ് തങ്ങളുടെ മകന്‍ ഒരിക്കലും ആത്മഹത്യചെയ്യില്ല… അതേസമയം വിശാലിന് എന്താണ് സംഭവിച്ചതെന്ന് മൂന്ന് ദിവസത്തിനകം അറിയിക്കാമെന്നാണ് കനേഡിയന്‍ പോലീസ് മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിരിക്കുന്നത്.
സ്റ്റുഡന്റ് വിസയില്‍ ഹോട്ടല്‍മാനേജ്‌മെന്റ് പഠിക്കുന്നതിന് വേണ്ടിയായിരുന്നു വിശാല്‍ കാനഡയിലേക്ക് പോയിരുന്നത്. സംഭവം അറിഞ്ഞയുടന്‍ പോലീസ് സമഗ്രമായ അന്വേഷണം തുടങ്ങിയെങ്കിലും വിശാലിന്റേത് ആത്മഹത്യയോ കൊലപാതകമോ എന്ന് പോലും ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്ന വിമര്‍ശനവും പോലീസിന് നേരിടേണ്ടി വരുന്നുണ്ട്. വിശാലിന്റെ മൃതദേഹം മരത്തില്‍ വളരെ ഉയരത്തിലാണ് തൂങ്ങിക്കിടന്നതെന്നും അതിനാല്‍ ഇതുകൊലപാതകമാണെന്നുമാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.
കുടുംബത്തിലെ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ജൂലൈയിലായിരുന്നു ഏറ്റവും ഒടുവില്‍ വിശാല്‍ പഞ്ചാബിലെത്തിയിരുന്നത്. തുടര്‍ന്ന് സെപ്റ്റംബറില്‍ കാനഡയിലേക്ക് തിരിച്ച് പോവുകയും ചെയ്തിരുന്നു.
വിശാലിന്റെ മൃതദേഹം സംസ്‌കരിക്കാനായി ഇന്ത്യയിലേക്ക് കൊണ്ടു വരാന്‍ സഹായിക്കണമെന്ന് കുടുംബം ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നബയില്‍ നിന്നുമുള്ള സുഹൃത്തുക്കള്‍ക്കൊപ്പം ടൊറന്റോയിലെ ഒരു അപാര്‍ട്‌മെന്റിലായിരുന്നു വിശാല്‍ കഴിഞ്ഞിരുന്നത്. എട്ട് ലക്ഷം രൂപ ലോണെടുത്തായിരുന്നു അദ്ദേഹം മകനെ കാഡനയില്‍ പഠിക്കാന്‍ വിട്ടിരുന്നത്.