ജനീവ: ചെറുപ്പക്കാര്‍ക്ക് കൊവിഡ് 19 വൈറസ് ബാധമൂലം മരണസാധ്യത കുറവെന്ന പ്രചാരണം തെറ്റാണെന്ന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറല്‍. കൊവിഡ് 19 വൈറസ് ബാധ മൂലം മരിച്ചത് ഏറെയും പ്രായമായവരാണ്. അതാണ് ഇത്തരത്തിലൊരു പ്രചാരണം നടക്കാന്‍ കാരണം. എന്നാല്‍ കാര്യങ്ങളുടെ സ്ഥിതി അങ്ങനല്ലെന്നാണ് ലോകാരോഗ്യ സംഘടനവ്യക്തമാക്കുന്നത്.
അതേസമയം കൊവിഡ് 19 വൈറസ് ബാധമൂലം ലോകത്താകമാനം ഇതുവരെ 11,378 പേരാണ് മരിച്ചത്. ഇറ്റലിയില്‍ മാത്രം കഴിഞ്ഞ ദിവസം മരിച്ചത് 627 പേരാണ്. ഇന്നലെ മാത്രം ആറായിരത്തോളം പേര്‍ക്കാണ് ഇറ്റലിയില്‍ രോഗം സ്ഥിരീകരിച്ചത്.
ലോകത്താകമാനമായി വൈറസ് ബാധിതരുടെ എണ്ണം 275143 കടന്നു. സ്‌പെയിനിലും ഇറാനിലുമായി ആയിരത്തിലധികം ആളുകളാണ് ഇന്നലെ മാത്രം മരിച്ചത്. അമേരിക്കയില്‍ ഇതുവരെ 5,496 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബ്രിട്ടന്‍ സമ്പൂര്‍ണ്ണ സമ്പര്‍ക്ക വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടാന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ഉത്തരവിട്ടിരിക്കുകയാണ്.