തൃശ്ശൂർ: കോവിഡ് 19 രോഗം പടർത്തുന്ന കൊറോണ വൈറസിന് വായുവിൽ ദിവസങ്ങളോളം തങ്ങി നിൽക്കാനാകുമെന്ന് പഠനം. വൈറസ് വായുവിലും മറ്റു പ്രതലങ്ങളിലും മണിക്കൂറുകൾ മുതൽ ദിവസങ്ങൾ വരെയാണ് സജീവമായി നിലനിൽക്കുക. നിൽക്കുമെന്ന് പഠനം. വായുവിൽ തങ്ങിനിൽക്കുന്ന സൂക്ഷ്മ കണികകളിൽ (aerosols) വൈറസ് മൂന്നു മുതൽ നാലു വരെ മണിക്കൂറും കാർഡ് ബോർഡിൽ 24 മണിക്കൂറും പ്ലാസ്റ്റിക്കിലും സ്റ്റെയ്ൻലെസ് സ്റ്റീലിലും രണ്ടു മുതൽ മൂന്നു വരെ ദിവസവും തങ്ങിനിൽക്കും.
കോവിഡ് 19 അണുബാധയ്ക്കു കാരണമാകുന്ന SARS-Cov-2 വൈറസ് ബാധിച്ച വസ്തുക്കൾ സ്പർശിക്കുന്നതിലൂടെയും ആളുകൾക്ക് രോഗ ബാധ ഉണ്ടാകാം എന്ന് പറയുന്നു.
SARS-Cov-1, SARS-Cov-2ഇവയെ താരതമ്യം ചെയ്ത പഠനത്തിൽ രണ്ടു വൈറസുകളും ഏതാണ്ട് ഒരു പോലെയാണെന്നാണ് നിരീക്ഷണം. എന്നാൽ എന്തുകൊണ്ടാണ് കോവിഡ് 19 ഇങ്ങനെ പടർന്നതെന്ന് വിശദീകരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. രോഗം ബാധിച്ച ഒരാളുടെ ചുമയിലൂടെയും സ്പർശനത്തിലൂടെയും വീട്ടിലെയും ആശുപത്രിയിലെയും വസ്തുക്കളിൽ വൈറസ് സാന്നിധ്യമുണ്ടാകുന്നുവെന്ന് ഇതിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. പ്രതലങ്ങളിൽ എത്ര സമയം ഈ വൈറസ് ആക്ടീവ് ആണ് എന്നാണ് പഠനം പരിശോധിച്ചത്. പഠനറിപ്പോർട്ട് പ്രകാരം വൈറസ് വ്യാപനം കർശ്ശനമായ സോഷ്യൽ ഡിസ്റ്റൻസിങിലൂടെയും മാസ്‌കും കൈയ്യുറകളും ഹാന്റ് വാഷും ഹാന്റ് സാനിറ്റൈസറും ഉപയോഗിക്കുന്നതിലൂടെയും മാത്രമെ പ്രതിരോധിക്കാനാകൂ എന്നും വ്യക്തമായിരിക്കുകയാണ്.
SARS-Cov-2 വൈറസ് യാതൊരു ലക്ഷണങ്ങളും പ്രകടമാക്കാതെയാണ് പകരുന്നത്. അതുകൊണ്ടുതന്നെ സമ്പർക്കം കുറയ്ക്കലും രോഗബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെടാൻ സാധ്യതയുള്ളവർ ഐസലേഷൻ സ്വീകരിക്കുകയും നിർബന്ധിതമാണ്. എന്നാൽ മാത്രമേ രോഗവ്യാപനം തടയാൻ സാധിക്കൂ. യുസിഎൽഎയിലെയും പ്രിൻസ്ടൻ സർവകലാശാലയിലെയും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെയും സിഡിസിയിലെയും ഗവേഷകർ നടത്തിയ ഈ പഠനം ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.