ന്യൂഡല്‍ഹി: ലോകത്തെ ഭീതിയിലാഴ്ത്തി കൊവിഡ് മരണ നിരക്ക് ഉയരുന്നു. ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10,048 ആയി ഉയര്‍ന്നു.
കൊവിഡ് ബാധയെ തുടര്‍ന്ന് സമാനതകളില്ലാത്ത അവസ്ഥയാണ് ഇറ്റലി നേരിടുന്നത്. ഇറ്റലിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ചൈനയെക്കാള്‍ ഉയര്‍ന്നു. ഇറ്റലിയിലെ മരണ സംഖ്യ 3405 ആയി . ഇന്നലെ മാത്രം ഇറ്റലിയില്‍ 427 പേരാണ് മരിച്ചത്.
കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ 3248 പേരായിരുന്നു മരിച്ചത്. അതെസമയം ചൈനയില്‍ കൊവിഡ് ബാധയെ പിടിച്ചു നിര്‍ത്തിയിരിക്കുന്ന അവസ്ഥയാണ്. എന്നാല്‍ ഇറ്റലിയില്‍ രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുകയാണ്.
ഇറാനില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 1248 ആയി. അമേരിക്കയിലെ മരണ സംഖ്യ 217 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 577 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ലോകത്ത് ആകെ രണ്ടര ലക്ഷം ആളുകളിലാണ് ആളുകളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
Discussion about this post