ക്രിസ്റ്റഫര്‍ ഹിവ്ജുവിന് പിന്നാലെ ‘ഗെയിം ഓഫ് ത്രോണ്‍സി’ലെ മറ്റൊരു താരത്തിനും കൊവിഡ്
19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ദിര വര്‍മ്മയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. താരം തന്നെയാണ് ഈ കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്.
‘ഞാന്‍ കിടപ്പിലാണ്. ഇത് അത്ര നല്ലതല്ല. സുരക്ഷിതവും ആരോഗ്യകരവുമായി തുടരുക’ എന്നാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
രണ്ട് ദിവസം മുമ്പാണ് ഗെയിം ഓഫ് ത്രോണിലെ മറ്റൊരു താരമായ ക്രിസ്റ്റഫര്‍ ഹിവ്ജുവിനും ഹോളിവുഡ് നടന് ഇദ്രിസ് എല്‍ബയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇരുവരും സോഷ്യല്‍ മീഡിയയിലൂടെയാണ് തങ്ങളുടെ രോഗ വിവരം ആരാധകരുമായി പങ്കുവെച്ചത്.
Discussion about this post