തെഹ്രാന്‍: കൊവിഡ് 19 ലോകത്താകമാനം പടര്‍ന്ന് പിടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇറാനിയന്‍ ജയിലില്‍ തടവില്‍ കഴിയുന്നവരെ വെറുതെ വിടാന്‍ തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍. സര്‍ക്കാരിന്റെ കാരുണ്യത്തില്‍ 10000ത്തോളം തടവുകാരാണ് മോചിതരാവുന്നത്. രാഷ്ട്രീയ തടവുകാരും രാജ്യ ദ്രോഹക്കുറ്റം ചുമത്തിയ തടവുകാരെ ഉള്‍പ്പടെയാണ് മോചിപ്പിക്കുന്നത്.
ഇറാനിന്റെ പ്രത്യേക പുതുവത്സരദിനത്തോടനുബന്ധിച്ചാണ് തടവുകാരെ മോചിപ്പിക്കുന്നത്. വെള്ളിയാഴ്ചയാണ് ഇറാന് പുതുവത്സര ദിനം. രാജ്യത്ത് കൊവിഡ്-19 രൂക്ഷമായ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം 85000 തടവുകാരെ ഇറാന് താല്‍ക്കാലികമായി മോചിപ്പിച്ചിരുന്നു. ഇവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് ഇറാന് മാപ്പു നല്കി മോചിതരാക്കുന്നത്.
കഴിഞ്ഞ ദിവസം മോചിപ്പിച്ച തടവുകാരില്‍ വലിയ ഒരു വിഭാഗം ആളുകള്‍ ഇനി തിരിച്ചു വരേണ്ടതില്ല,’ ഇറാന് ജുഡിഷ്യറി പ്രതിനിധി ഘോലം ഹുസൈന് ഇസ്മയില്‍ അറിയിച്ചു. ഇറാന് ജനുവരിയില്‍ യുഎന്നിന്റെ മനുഷ്യാവകാശ കൗണ്‍സിലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം 189500 ആളുകളാണ് ജയിലുകളിലുള്ളത്.
Discussion about this post