റോം: കൊവിഡ് 19 വൈറസ് ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 8944 ആയി. ഇറ്റലിയില്‍ മാത്രം കഴിഞ്ഞ ദിവസം 475 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. കൊവിഡ് വൈറസ് ബാധിച്ച് ഒരുദിവസം ഒരു രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണിത്. കൊവിഡ് 19 വൈറസിന്റെ ആക്രമണത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് യൂറോപ്പും ഇറ്റലിയും.
ഇറ്റലിയില്‍ വൈറസ് ബാധിച്ച് ഇതുവരെ മരണത്തിന് കീഴടങ്ങിയത് 2978 പേരാണ്. ചൈനയ്ക്ക് പുറത്ത് കൊവിഡ് 19 വൈറസ് സാരമായി ബാധിച്ചതും ഇറ്റലിയെയാണ്. ഇറാനില്‍ 147 പേരും സ്പെയിനില്‍ 105 പേരുമാണ് കഴിഞ്ഞ ദിവസം മരിച്ചത്. ബ്രിട്ടണില്‍ മരണം നൂറ് കടന്നു.
ഫ്രാന്‍സില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 9000 കടന്നു. ഇന്നലെ മാത്രം 89പേരാണ് ഇവിടെ മരിച്ചത്. വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക – കാനഡ അതിര്‍ത്തി അടച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്‍ താരം ഗാരി നെവില്‍ തന്റെ രണ്ട് ഹോട്ടലുകളും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വിട്ടുനല്‍കിയിരിക്കുകയാണ്.
Discussion about this post