റോം: പ്രശസ്തമായ നഗരങ്ങളിലും തെരുവുകളിലുമൊക്കെ ശ്മശാന മൂകത. ചുരുക്കം ചില പലചരക്കുകടകളും മരുന്ന് കടകളും ഒഴികെ മറ്റെല്ലാ കടകളും തന്നെ അടഞ്ഞു കിടക്കുന്നു. കൊറോണ വൈറസ് ദുരന്തം വിതച്ച ഇറ്റലിയിലെ കാഴ്ചയാണ് ഇത്. എന്നാല്‍ കൊറോണ കാലത്തും ഇറ്റാലിയന്‍ ജനത വീടുകളിലും താമസസ്ഥലങ്ങളിലും ഇരുന്നുകൊണ്ട് ക്രിയാത്മകമായാണ് ഈ ദുരിതകാലത്തെ നേടുന്നത്.
ഇറ്റലിയുടെ തലസ്ഥാന നഗരമായ റോമില്‍ സ്വയം തടവില്‍ കഴിയുന്ന വാലന്റിന എന്ന യുവതി, വിജനമായ തെരുവിന്റെ പശ്ചാത്തലത്തില്‍ മുഴങ്ങുന്ന സംഗീതം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയുണ്ടായി. നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായത്. എതിരാളികളെ പരിഹസിക്കുന്നതിനോ കളിയാക്കുന്നതിനോ വേണ്ടിയാണ് ആളുകള്‍ ഈ മന്ത്രത്തിലെ വരികള്‍ ഉരുവിടാറുള്ളത്. ഇപ്പോള്‍ കോവിഡ് 19-നെതിരെ ഐക്യത്തോടെ പ്രതിരോധിക്കാനും ജനങ്ങളിത് ഉപയോഗിക്കുന്നുവെന്ന് വാലന്റിന പറയുന്നു.
ബ്രിട്ടീഷ് മാധ്യമമായ യൂണിലാഡിനു നല്കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ‘ലോകമെമ്പാടുമുള്ള ഇത്രയധികം പേര് എന്റെ നഗരത്തെയും ഇറ്റലിയെയും സ്നേഹിക്കുന്നുവെന്ന് അറിയാന്‍ ഇതിലൂടെ എനിക്ക് അവസരം ലഭിച്ചു.ഒന്നരക്കോടിയിലേറെ പേര് വീഡിയോ കണ്ടുകഴിഞ്ഞു.’ എന്നും വാലന്റിന പറഞ്ഞു. കോവിഡ് 19 മഹാമാരിയുടെ ഭീതിയില്‍ കഴിയുന്ന ലോകജനതക്ക് മാതൃക തന്നെയാവുകയാണ് ഇറ്റലിക്കാര്‍.
People of my hometown #Siena sing a popular song from their houses along an empty street to warm their hearts during the Italian #Covid_19 #lockdown.#coronavirusitalia #COVID19 #coronavirus pic.twitter.com/7EKKMIdXov
— valemercurii 🌍 (@valemercurii) March 12, 2020
താന്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ‘കാന്റോ ഡെല്ല വെര്‍ബന’ എന്ന ഗാനത്തെക്കുറിച്ചും ഇറ്റലിയിലെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും വാലന്റിനെ പറയുന്നതിങ്ങനെ:
‘പ്രാചീനകാലത്ത് ഒരു മന്ത്രം പോലെ ആലപിച്ചിരുന്ന ഒരു നഗര ഗാനമാണ് ‘കാന്റോ ഡെല്ല വെര്‍ബന.’ ഈ ഗാനം കേള്‍ക്കുമ്പോളൊക്കെ ഞാന്‍ രോമാഞ്ച പുളകിതയാകുന്നു. ഞങ്ങളുടെ ചെറിയ നഗരത്തെക്കുറിച്ച് ഞങ്ങള്‍ എത്രമാത്രം അഭിമാനിക്കുന്നു എന്ന് ഇതിലൂടെ മനസ്സിലാക്കാം.
എതിരാളികളെ പരിഹസിക്കുന്നതിനോ കളിയാക്കുന്നതിനോ വേണ്ടിയാണ് ആളുകള്‍ ഈ മന്ത്രത്തിലെ വരികള്‍ ഉരുവിടാറുള്ളത്. ഇപ്പോള്‍ കോവിഡ് 19-നെതിരെ ഐക്യത്തോടെ പ്രതിരോധിക്കാനും ജനങ്ങളിത് ഉപയോഗിക്കുന്നു. ഇത് എല്ലാവരിലും കൂടുതല്‍ ആവേശം പകരുകയും മാനവികതയുടെ പാഠം നല്‍കുകയും ചെയ്യുന്നു.’
മാര്‍ച്ച് 12 ന് വീഡിയോ പങ്കുവെച്ചതിനു ശേഷം വാലന്റി ഉറങ്ങാന്‍ കിടക്കുമ്പോള്‍ നൂറില്‍പ്പരം ആളുകളേ അത് ലൈക്ക് ചെയ്തിരുന്നുള്ളൂ. എന്നാല്‍, ഉണര്‍ന്നപ്പോഴേക്കും 35,000 ലൈക്കുകളിലേക്ക് അതുയര്‍ന്നു. ഒന്നരക്കോടിയിലേറെ പേര് വീഡിയോ കണ്ടുകഴിഞ്ഞു.
‘ലോകമെമ്പാടുമുള്ള ഇത്രയധികം പേര് എന്റെ നഗരത്തെയും ഇറ്റലിയെയും സ്നേഹിക്കുന്നുവെന്ന് അറിയാന്‍ ഇന്ന് എനിക്ക് അവസരം ലഭിച്ചു. ഈ കൊറോണ കാലത്ത് പോലും ആളുകള്‍ പറയുത്, ഇതെല്ലാം കഴിയുമ്പോള്‍ ഞങ്ങള്‍ സിയീനയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നു എന്നാണ്.’
– ഇറ്റാലിയന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സില്‍ ജിയോളജിസ്റ്റായി ജോലി ചെയ്യുന്ന വാലന്റിനയുടെ വാക്കുകള്‍.
‘പരിഭ്രാന്തരാകരുത് എന്നതാണ് എന്റെ ആദ്യത്തെ ഉപദേശം. അതോടൊപ്പം തന്നെ പ്രശ്നത്തെ നിസ്സാരമായി കാണുകയുമരുത്. കഴിഞ്ഞ ദിവസങ്ങളില്‍ ലോകാരോഗ്യ സംഘടന നിഷ്കര്‍ഷിച്ച ശുചിത്വ ബോധം പാലിക്കുക. എത്രതന്നെ സുരക്ഷിതരാണെന്ന ബോധ്യമുണ്ടെങ്കിലും എല്ലായ്പ്പോഴും കൈകഴുകുന്നുവെന്ന് ഉറപ്പാക്കുക, മറ്റുള്ളവരുമായി സുരക്ഷാ അകലം പാലിക്കാന്‍ ശ്രമിക്കുക. തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കുക. ജലദോഷവും ശരീരതാപവും അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഡോക്ടറുടെ വിദഗ്ധോപദേശം തേടുക. ഈ നിയമങ്ങള്‍ പാലിക്കുന്നതിലൂടെ, എല്ലാവരും വീട്ടിനുള്ളില്‍ അടച്ചിരിക്കുന്ന അവസ്ഥ ഒഴിവാക്കാന്‍ കഴിയും.’
വീട്ടിനുള്ളില്‍ അടച്ചിരിക്കേണ്ട അവസ്ഥ വരികയാണെങ്കില്‍ അത് ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നും വാലന്റഇന പറയുന്നു. ‘അടച്ചുകഴിയേണ്ട അവസ്ഥവരികയാണെങ്കില്‍, ഒഴിവുസമയത്തിന്റെ മൂല്യം ഉപയോഗപ്പെടുത്തുന്നതിനുള്ള അവസരം പ്രയോജനപ്പെടുത്തുക. പ്രകൃതിയുടെ മുന്നില്‍ മനുഷ്യര്‍ അജയ്യരല്ലെന്ന കാര്യം ഓര്‍ക്കാന്‍ പ്രേരിപ്പിച്ച ഈ ലോകത്തെ കൂടുതല്‍ അടുത്തറിയുക.’
‘പ്രായം, ലിംഗഭേദം, വംശീയത എന്നിവ കണക്കിലെടുക്കാതെ ഒരു റൊമാന്റിക് / ട്രാജിക് നായകനായി വൈറസിനെ കാണുക. ഇത് ഭയപ്പെടുത്തുന്നതാണ്, അതേ സമയം ഇത് നമ്മെ കുറേ കാര്യങ്ങള്‍ പഠിപ്പിക്കുകയും ചെയ്തു. ഭാവിയെപ്പറ്റിയുള്ള അനിശ്ചിതത്വമുണ്ടായിട്ടും ഇത് നമുക്ക് ചിന്തിക്കാനുള്ള അവസരമാണ് നല്‍കിയത്. എല്ലാ തിന്മകളും നിങ്ങളെ വേദനിപ്പിക്കാന്‍ വരുന്ന തല്ല. എല്ലാം നല്ലതിനാവട്ടെ…’
– വാലന്റിന പറഞ്ഞുനിര്‍ത്തുന്നു.
Discussion about this post