മിസൈലുകളല്ല, വൈറസുകളാണ് യുദ്ധം ചെയ്യുക; ഒരു കോടി ജനങ്ങളെ ആ മഹാമാരി ഇല്ലാതാക്കും; 2015ലെ ബിൽ ഗേറ്റ്‌സിന്റെ പ്രവചനം; ചർച്ചയിൽ സോഷ്യൽ ലോകം

ന്യൂയോർക്ക്: കൊറോണ വൈറസ് ലോകമെമ്പാടും ഭീതി പടർത്തുമ്പോൾ സോഷ്യൽമീഡിയയിലും ചർച്ച മറ്റൊന്നല്ല. കോവിഡ് 19 രോഗത്തെ പ്രതിരോധിക്കുന്നതിനെ സംബന്ധിച്ചുള്ള പ്രചാരണങ്ങൾക്കിടയിൽ ചർച്ചയാവുകയാണ് 2015ൽ നടന്ന ഒരു പ്രവചനവും. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സിന്റെ ഒരു പ്രവചനമാണ് വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ടെഡ് കോൺഫറൻസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ബിൽഗേറ്റ്സ് വരാനിരിക്കുന്ന കാലത്തുണ്ടാകുന്ന മഹാമാരിയെക്കുറിച്ച് പ്രവചിച്ചത്. ഏറ്റവും വലിയ പകർച്ചവ്യാധിയെന്നാണ് ആ വൈറസിനെ ബിൽഗേറ്റ്സ് വിശേഷിപ്പിച്ചത്. എബോള പടരുന്ന സമയത്തായിരുന്നു ബിൽഗേറ്റ്സിന്റെ ഈ പ്രവചനം.

യുദ്ധത്തെക്കാൾ അപകടകാരിയായിരിക്കും ഈ പകർച്ചവ്യാധിയെന്നും മിസൈലുകല്ല വൈറസുകളാണ് യുദ്ധം ചെയ്യുകയെന്നും ബിൽഗേറ്റ്സ് അന്ന് പ്രവചിച്ചിരുന്നു. അടുത്ത രണ്ട് നൂറ്റാണ്ടിനുള്ളിൽ പത്ത് ദശലക്ഷം ആളുകൾ വൈറസ് ബാധമൂലം കൊല്ലപ്പെടുമെന്നും ബിൽഗേറ്റ്സ് തന്റെ പ്രസംഗത്തിൽ അവകാശപ്പെടുന്നുണ്ട്. ആണവായുധങ്ങൾക്കായി നമ്മൾ കോടികൾ ചിലവിടുന്നുണ്ട്. എന്നാൽ പകർച്ചവ്യാധിയെ തടയാനാണ് പണം ചിലവഴിക്കേണ്ടതെന്നും ബിൽഗേറ്റ്സ് വ്യക്തമാക്കുകയാണ്. അടുത്തൊരു പകർച്ചവ്യാധിയെ നേരിടാൻ നാം തയ്യാറായിട്ടില്ലെന്നും ബിൽഗേറ്റ്സ് 2015ൽ ചൂണ്ടിക്കാട്ടിയത് പതിറ്റാണ്ടുകളൊന്നും കാത്തിരിക്കാതെ അഞ്ചുവർഷത്തിനുള്ളിൽ തന്നെ സംഭവിച്ചപ്പോൾ സോഷ്യൽമീഡിയയും കൗതുകത്തോടെ നോക്കി കാണുകയാണ്.

Exit mobile version