നടന് ഗിന്നസ് പക്രുവിനെ നേരില്‍ കാണാന്‍ ആഗ്രഹം പങ്കുവെച്ച് ഉയരക്കുറവിന്റെ പേരില്‍ സഹപാഠികളുടെയും മറ്റും അധിക്ഷേപം നേരിടേണ്ടി വന്ന ക്വാഡന് ബെയില്സ്. ഗിന്നസ് പക്രുവുമായി വീഡിയോ കോള്‍ വഴി സംസാരിക്കണമെന്നും നേരില്‍ കാണണമെന്നും ക്വാഡന് പറയുന്നു. ഓസ്ട്രേലിയന്‍ മാധ്യമത്തോടായിരുന്നു ക്വാഡന്റെയും അമ്മ യാരാക്ക ബെയില്സിന്റെയും പ്രതികരണം.
എനിക്കും നിങ്ങളെപ്പോലെ ഒരു നടനാകണമെന്നാണ് ആഗ്രഹം എന്നും ഈ കൊച്ചുമിടുക്കന് പറയുന്നു. ഗിന്നസ് പക്രുവിനെക്കുറിച്ച് അറിയാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും വളരെ സ്നേഹം നിറഞ്ഞ സന്ദേശമാണ് ഗിന്നസ് പക്രുവില്‍ നിന്ന് ലഭിച്ചതെന്നും ക്വാഡന്റെ അമ്മയും പ്രതികരിച്ചു. ക്വാഡനും അമ്മയും തന്നോട് സംസാരിക്കുന്നു എന്ന് തന്റെ ഫേസ് ബുക്ക് പേജിലൂടെ ഗിന്നസ് പക്രുവും പ്രതികരിച്ചിട്ടുണ്ട്.
ഉയരക്കുറവിന്റെ പേരില്‍ കൂട്ടുകാരുടെ നിരന്തരമായ പരിഹാസം സഹക്കാന്‍ പറ്റാതെ എന്നെ ഒന്ന് കൊന്നു തരൂ എന്ന് പറഞ്ഞ കരയുന്ന ക്വാഡന് ബെയില്‍സിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. പിന്നാലെ ഈ പയ്യന് വലിയ തോതിലാണ് പിന്തുണ ലഭിച്ചത്. നമ്മുടെ ഗിന്നസ് പക്രുവും പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.
Discussion about this post