ധാക്ക; ബംഗ്ലാദേശില്‍ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി ഉയര്‍ന്നു. വൈറസ് ബാധിതരുടെ എണ്ണം ഉയര്‍ന്നതോടെ പ്രതിരോധ നടപടിയുടെ ഭാഗമായി ബംഗ്ലാദേശിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് 10 പേരെയാണ് ബംഗ്ലാദേശില്‍ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. 2,314 പേര് വീടുകളില്‍ നിരീക്ഷണത്തിലാണ്.
അതെസമയം, കൊറോണ ബാധിച്ച് ലോകത്ത് ആകെ മരിച്ചവരുടെ എണ്ണം 6500 കഴിഞ്ഞു. ചൈനയില്‍ നിന്നും കൊറോണ ഭീതി ഒഴിയുന്നതിന് ഇടയില്‍ ഇറ്റലിയില്‍ മരണ സംഖ്യ ഉയരുകയാണ്. ഇന്നലെ മാത്രം 368 പേരാണ് ഇറ്റലിയില്‍ മരിച്ചത്.
Discussion about this post