ബീജിങ്: ചൈനയ്ക്ക് അല്ലാഹു കൊടുത്ത ശിക്ഷയാണ് കൊറോണയെന്ന വിവാദ പരാമര്‍ശം നടത്തിയ ഇറാഖി ഇസ്ലാം മതപണ്ഡിതനായ അയത്തുള്ള ഹാദി അല്‍- മൊദറാസ്സീയ്ക്ക് കൊറോണ വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്ത് വൈറസ് ബാധിച്ച് നിരവധി ജീവനുകള്‍ പൊലിഞ്ഞതിന് പിന്നാലെയാണ് പണ്ഡിതന്റെ പരാമര്‍ശം.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ‘ചൈന 20 ലക്ഷത്തോളം മുസ്ലീങ്ങളെ പീഡിപ്പിക്കുകയാണ്. ഇതിനുള്ള ശിക്ഷയാണ് കൊറോണ വൈറസ്. അവര്‍ കളിയാക്കുന്ന ശിരോവസ്ത്രങ്ങള്‍ ഇപ്പോള്‍ അവര്‍ക്ക് ആണെന്നോ പെണ്ണെന്നോ ഭേദമില്ലാതെ ധരിക്കേണ്ടിവന്നിരിക്കുന്നു.’ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിനും കുടുംബത്തിനും കൊറോണ വൈറസ് ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇറാഖിലെ മറ്റൊരു ഷിയ ഇസ്ലാമിക പണ്ഡിതന് മൊഹമ്മദ് അല്‍ ഹിലിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
Unfortunately Ayatollah Hadi Al-Modaressi and some of his family members have been diagnosed with the #Coronavirus
Please remember his eminence and all those with this condition with your Duas
May Allah grant them all full recovery pic.twitter.com/1tUA2IFlqP
— Mohammed Al-Hilli (@malhilli) March 6, 2020
Iraqi Islamic Scholar Hadi Al-Modarresi, Prior to Being Infected with Coronavirus: The Virus Is a Divine Punishment against the Chinese pic.twitter.com/7NiQki6qBy
— MEMRI (@MEMRIReports) March 9, 2020
Discussion about this post