മാഡ്രിഡ്: സ്പെയിന് പ്രധാനമന്ത്രി പെദ്രോ സാഞ്ചിയസിന്റെ ഭാര്യ ബെഗോണ ഗോമസിന് കൊവിഡ് 19 സ്ഥിരീകരിച്ചു. നേരത്തേ രണ്ട് ക്യാബിനറ്റ് മന്ത്രിമാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ഭാര്യയ്ക്കും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
സ്പെയിനില്‍ ഇതുവരെ 5753 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് നാളെ മുതല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ 47 മില്യണ്‍ ജനങ്ങളും വീട്ടില്‍ തന്നെ കഴിയേണ്ടി വരും.
ലോകത്ത് കൊവിഡ് 19 വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച അഞ്ചാമത്തെ രാജ്യമാണ് സ്പെയിന്. ചൈന, ഇറ്റലി, ഇറാന്, ദക്ഷിണ കൊറിയ എന്നിവയാണ് മറ്റ് രാജ്യങ്ങള്‍.
Discussion about this post