ബാഗ്ദാദ്: കൊവിഡ് 19 രാജ്യത്തെങ്ങും പടര്‍ന്ന് പിടിച്ചതോടെ ജനം ഭീതിയിലാണ്. പുറത്തിറങ്ങാന്‍ പോലും പലരും പേടിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൊറോണ പേടി ഐഎസിനും വന്നിട്ടുണ്ട്. തീവ്രവാദികള്‍ക്കിടയില്‍ കൊറോണയെ പ്രതിരോധിക്കാന്‍ പ്രത്യേക നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മതപരമായ ഉപദേശം എന്ന പേരിലാണ് ഐഎസ് തങ്ങളുടെ തീവ്രവാദികള്‍ക്കിടയില്‍ കൊറോണയെ ചെറുക്കാനുള്ള ശീലങ്ങള്‍ അടങ്ങുന്ന നിര്‍ദേശങ്ങള്‍ നല്‍കിയത്.
രോഗ ബാധിതരായവരില്‍ നിന്നും അകന്ന് നില്‍ക്കുക. കൈകള്‍ വൃത്തിയായി ആഹാരം കഴിച്ചതിന് ശേഷം കഴുകുക. രോഗബാധിതമായ പ്രദേശങ്ങളില്‍ യാത്ര ഒഴിവാക്കുക – തുടങ്ങിയ നിര്‍ദേശങ്ങള്‍ മതപരമായ ഉപദേശം എന്ന പേരില്‍ ഐഎസ് തങ്ങളുടെ തീവ്രവാദികള്‍ക്ക് നിര്‍ദേശം നല്‍കുന്നു. അതേ സമയം തന്നെ നിര്‍ദേശങ്ങളുടെ അവസാനം ദൈവത്തില്‍ വിശ്വസിക്കണമെന്നും, അദ്ദേഹത്തിന്റെ കരുണയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഐഎസ് പറയുന്നു. ഒരിക്കലും രോഗങ്ങള്‍ നമ്മളെ നേരിട്ട് ആക്രമിക്കില്ലെന്നും, അത് ദൈവത്തിന്റെ നിര്‍ദേശപ്രകാരമായിരിക്കുമെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
ഇറാഖിലെയും സിറിയയിലെയും ഐഎസിന്റെ ഇപ്പോഴത്തെ ശക്തി കേന്ദ്രങ്ങളിലാണ് ഈ നോട്ടീസ് വിതരണം ചെയ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഐഎസിന്റെ ശക്തമായ സാന്നിധ്യം ഇപ്പോഴും കാണപ്പെടുന്ന ഇറാഖില്‍ 79 കൊറോണ കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 8 മരണങ്ങളാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐഎസിന്റെ കൊറോണ പ്രതിരോധ നിര്‍ദേശം.