കൊവിഡ് 19; ട്രംപിന്റെ പരിശോധനാ ഫലം വൈറ്റ് ഹൗസ് പുറത്തുവിട്ടു

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരിശോധാ ഫലം വൈറ്റ് ഹൗസ് പുറത്തുവിട്ടു. ഫലം നെഗറ്റീവാണെന്നാണ് അധികൃതര്‍ വെളിപ്പെടുത്തിയത്. നേരത്തേ വൈറസ് ബാധയുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് താന്‍ പരിശോധന നടത്തിയെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

അതേസമയം അമേരിക്കയില്‍ കൊവിഡ് 19 വൈറസ് ബാധമൂലം അമ്പത് പേരാണ് മരിച്ചത്. ലോകത്താകമാനമായി 5800 പേരാണ് വൈറസ് ബാധയേറ്റ് മരിച്ചത്. നിലവില്‍ 156098 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

നോര്‍ത്ത് വെസ്റ്റ് ലണ്ടനില്‍ നവജാത ശിശുവിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് രോഗി ഈ കുഞ്ഞായി മാറി. ഗര്‍ഭിണിയായിരിക്കെ കുട്ടിയുടെ അമ്മയ്ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഗര്‍ഭാവസ്ഥയിലുള്ളപ്പോള്‍ ആണോ ജനിച്ചതിനു ശേഷമാണോ കുട്ടിക്ക് വൈറസ് ബാധയുണ്ടായതെന്ന് അധികൃതര്‍ പരിശോധിച്ചുവരികയാണ്.

Exit mobile version