വാഷിംഗ്ടണ്‍: കൊവിഡ് 19 പടരുന്നതിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫെഡറല്‍ ഫണ്ടില്‍ നിന്ന് അമ്പത് ബില്യന്‍ യുഎസ് ഡോളര്‍ കൂടി അനുവദിക്കുമെന്ന് ട്രംപ് പറഞ്ഞു.
അടിയന്തര പ്രവര്‍ത്തന കേന്ദ്രങ്ങള്‍ ഉടന്‍ സജ്ജമാക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും ട്രംപ് ആവശ്യപ്പെടുകയും ചെയ്തു. ഇനി വരുന്ന എട്ട് ആഴ്ചകള്‍ നിര്‍ണായകമാണെന്നും വൈറസിനെ കുറിച്ച് പഠിക്കുകയും അതിജീവിക്കുകയും ചെയ്യുമെന്ന് ട്രംപ് പറഞ്ഞു. രാജ്യത്തെ എല്ലാ ആശുപത്രികളും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അതെ സമയം ഇവാങ്ക ട്രംപുമായി കൂടിക്കാഴ്ച്ച നടത്തിയ ഓസ്ട്രേലിയന്‍ ആഭ്യന്തരമന്ത്രിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൊറോണ ഭീതിയില്‍ വീട്ടിലിരുന്നാണ് ഇവാങ്ക ട്രംപ് ജോലി ചെയ്യുന്നത്. ഇതേതുടര്‍ന്ന് വൈറ്റ് ഹൗസില്‍ ആവശ്യമായി മെഡിക്കല്‍ യൂണിറ്റും സജ്ജമാക്കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ട്രംപും കുടുംബവും ഓസ്ട്രേലിയന്‍ ആഭ്യന്തരമന്ത്രി പീറ്റര്‍ ഡട്ടനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ പീറ്ററിന് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് കൊറോണ പേടിയില്‍ ഇവാങ്ക ട്രംപ് വീട്ടിലിരുന്ന് ജോലി ചെയ്യുന്നത്.