വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ സന്ദര്‍ശിച്ച ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സുനാരോയുടെ കമ്മ്യൂണിക്കേഷന്‍ ചീഫിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ബ്രസീല്‍ പ്രധാനമന്ത്രി ജെയര്‍ ബൊല്‍സുനാരോയുടെ കമ്മ്യൂണിക്കേഷന്‍ സെക്രട്ടറിയായ ഫാബിയോ വാജ്ന്‍ഗര്‍ട്ടന്‍ എന്നയാള്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. ഫ്‌ളോറിഡയിലെ റിസോര്‍ട്ടില്‍ വച്ച് ഇയാള്‍ ട്രംപിനെ സന്ദര്‍ശിച്ചിരുന്നു.
മാര്‍ ലാഗോയില്‍ നടന്ന ഡിന്നര്‍ പാര്‍ട്ടിയില്‍ ഇയാള്‍ ട്രംപിനൊപ്പം ഭക്ഷണം കഴിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഈ ആഴ്ചയുടെ തുടക്കത്തില്‍ ഫ്‌ലോറിഡ യാത്രയില്‍ ഇയാള്‍ ട്രംപിനെ അനുഗമിച്ചിരുന്നു. ട്രംപിന് ഒപ്പമുള്ള ചിത്രം ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്‌ററ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് കാര്യമാക്കുന്നില്ല എന്നാണ് ട്രംപ് വാര്‍ത്തയോട് പ്രതികരിച്ചിരിക്കുന്നത്. ‘ ഞങ്ങള്‍ അസ്വാഭിവകമായി ഒന്നും ചെയ്തിട്ടില്ല. കുറച്ചു സമയം ഒരുമിച്ചിരുന്നു,’ ട്രംപ് വൈറ്റ് ഹൗസില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡി കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ഐസലേഷനിലാണ്. നേരത്തെ ഭാര്യക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ട്രൂഡിയുടെ ഭാര്യയായ ഗ്രിഗോറി ട്രൂഡി കഴിഞ്ഞ ദിവസം യുകെയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടത്.