ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധയെ മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. 121 രാജ്യങ്ങളില്‍ വൈറസ് പടര്‍ന്നു പിടിച്ച സാഹചര്യത്തിലാണ് മഹാമാരിയായി പ്രഖ്യാപിച്ചത്. ഡബ്ല്യുഎച്ച്ഒയുടെ അധ്യക്ഷന്‍ ടെഡ്രോസ് അഥനോം ഗബ്രീസീയൂസാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
നിലവില്‍ വിവിധരാജ്യങ്ങളിലായി 1,22,289 പേര്‍ക്കാണ് കൊേറാണ സ്ഥിരീകരിച്ചത്. 4389 പേര്‍ക്ക് ജീവനും നഷ്ടപ്പെട്ടു. എല്ലാരാജ്യങ്ങളും തന്നെ ഇപ്പോള്‍ കൊറോണയുടെ ഭീഷണി നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മഹാമാരിയായി പ്രഖ്യാപനം നടത്തിയത്.
പുതിയ വൈറസായതിനാല്‍ മനുഷ്യര്‍ക്ക് ഇതിനെതിരേ സ്വാഭാവിക പ്രതിരോധം ഉണ്ടാകില്ലെന്നതും ലോകാരോഗ്യസംഘടന കണക്കിലെടുക്കും. കോളറ, എബോള, പ്ലേഗ്, സിക, തുടങ്ങിയവയാണ് ലോകാരോഗ്യസംഘടന ഇതിനുമുന്‍പ് മഹാമാരിയായി പ്രഖ്യാപിച്ചത്.
Discussion about this post