ബ്രിട്ടീഷ് ആരോഗ്യ മന്ത്രിക്കും കൊറോണ; മന്ത്രിക്ക് വൈറസ് ബാധയുണ്ടായത് എവിടെ നിന്ന് കണ്ടെത്താനുള്ള പരിശ്രമത്തില്‍ ആരോഗ്യ വിദഗ്ദര്‍

ലണ്ടന്‍: ബ്രിട്ടീഷ് ആരോഗ്യ മന്ത്രിക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കര്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയും മന്ത്രിയുമായ നദീന്‍ ഡോറിസിനാണ് ഇപ്പോള്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മന്ത്രി തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.

താനിപ്പോള്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണെന്നും അവര്‍ വ്യക്തമാക്കി. ബ്രിട്ടണില്‍ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണത്തില്‍ സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് നദീന്‍ ഡോറിസ്. വൈറസ് ബാധിതര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ അടക്കമുള്ള സംരക്ഷണം ഉറപ്പുവരുത്തുന്നതാണ് ഈ നിയമം. ഇതിന്റെ രേഖകളില്‍ ഒപ്പുവെക്കുന്നതിനിടെ മന്ത്രി ക്ഷീണിതയായി കുഴഞ്ഞ് വീഴുകയായിരുന്നു.

മന്ത്രിക്ക് എവിടെനിന്നാണ് വൈറസ് ബാധയുണ്ടായതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവിദഗ്ധര്‍. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അടക്കം പ്രമുഖരായ നിരവധി പേരുമായി നദീന്‍ ഡോറിസ് അടുത്ത ദിവസങ്ങളില്‍ ഇടപഴകിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മന്ത്രിയുടെ നില ഇപ്പോള്‍ തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

Exit mobile version