കുവൈറ്റ് സിറ്റി: ലോകത്താകമാനം വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കുവൈറ്റിലേയ്ക്കുള്ള വിസ അനുവദിക്കുന്നത് നിര്‍ത്തിവെച്ചു. അതോടൊപ്പം മാര്‍ച്ച് 26 വരെ മുഴുവന്‍ വിദ്യാലയങ്ങളും അടയ്ക്കുകയും ചെയ്തു. ഒപ്പം രാജ്യത്തെ എല്ലാ സിനിമാ തീയ്യേറ്ററുകളും, ഹോട്ടല്‍ ഹാളുകളും അടച്ചിടാനും വിവാഹച്ചടങ്ങുകള്‍ ഉള്‍പ്പെടെ എല്ലാ ആഘോഷ പരിപാടികളും ഒഴിവാക്കാനും അധികൃതര്‍ നിര്‍ദേശം നല്കി.
രാജ്യത്ത് കൊറോണ വൈറസ് ബാധ ജനങ്ങളിലേയ്ക്ക് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ചേര്‍ന്ന അടിയന്തിര മന്ത്രിസഭാ യോഗത്തിലാണ് പുതിയ തീരുമാനം. രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം അനുനിമിഷം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് കര്‍ശന പ്രതിരോധ നടപടികള്‍ക്ക് സര്‍ക്കാര്‍ നീക്കം.
ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം ഇത് വരെയായി 65 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിച്ചത്. കൂടാതെ കുവൈറ്റില്‍ ഒരു വിദേശിക്ക് കൊറോണ വൈറസ് രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Discussion about this post