വാഷിംഗ്ടണ്‍: ലോകരാജ്യങ്ങള്‍ മുഴുവന്‍ ഇപ്പോള്‍ കൊവിഡ് 19 വൈറസ് ഭീതിയിലാണ്. വൈറസ് ബാധമൂലം ലോകത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം മൂവായിരത്തിയഞ്ഞൂറ് കടന്നു. ഈ സാഹചര്യത്തില്‍ കൊവിഡ് 19 വൈറസിനെ നിരാസവത്കരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊവിഡ് 19 വൈറസ് അത്ര വലിയ പ്രശ്നമല്ലെന്നാണ് ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
‘കഴിഞ്ഞ വര്‍ഷം 37,000 പേര് സാധാരണ പനി ബാധിച്ച് മരിച്ചു. 27,000 മുതല്‍ 70,000 പേര് പ്രതിവര്‍ഷം പനി ബാധിച്ച് മരിക്കുന്നു. എന്നിട്ട് ഒന്നും അടച്ചുപൂട്ടിയിട്ടിട്ടില്ല. സാധാരണ ജീവിതവും സാമ്പത്തിക രംഗവും സാധാരണ പോലെ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ 546 കൊറോണവൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 22 പേര് മരിച്ചു. ചിന്തിക്കുക’ എന്നാണ് ട്രംപ് ഫേസ്ബുക്കിലും ട്വിറ്ററിലും കുറിച്ചത്.
ട്രംപിന്റെ ഈ പോസ്റ്റിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. 2.34 ലക്ഷം പേരാണ് ഈ പോസ്റ്റിന് പ്രതികരിച്ചത്. അമേരിക്കയില്‍ ഇതുവരെ വൈറസ് ബാധമൂലം 22 പേരാണ് മരിച്ചത്. അറുന്നൂറോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
So last year 37,000 Americans died from the common Flu. It averages between 27,000 and 70,000 per year. Nothing is shut down, life & the economy go on. At this moment there are 546 confirmed cases of CoronaVirus, with 22 deaths. Think about that!
— Donald J. Trump (@realDonaldTrump) March 9, 2020
Discussion about this post